Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
രുചിയൂറും പേസ്റ്റഡ് ചിക്കന്‍
Reporter
പാചകത്തിന് ആവശ്യമായ ചേരുവകള്‍ :

മൂപ്പ് കുറവുള്ള കോഴി കഷ്ണങ്ങളാക്കിയത് - അര കിലോ
വെളിച്ചെണ്ണ - അര കപ്പ്
മുളക്‌പൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - നാല് എണ്ണം, അറ്റം പിളര്‍ന്നത്
ടുമാറ്റോ സോസ് - കാല്‍ കപ്പ്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

നോണ്‍സ്റ്റിക് പാത്രമാണ് പാചകം ചെയ്യാന്‍ അനുയോജ്യം. കോഴി കഷ്ണങ്ങലും, വെളിച്ചെണ്ണയും, മുളക് പൊടിയും, ഉപ്പും ചേര്‍ത്ത് പുരട്ടി, അടുപ്പില്‍ വെച്ച് മൂടുക. കോഴി വെന്ത് ചാറ് വറ്റി വരുമ്പോള്‍ തീ കുറയ്ക്കണം. കഷ്ണങ്ങള്‍ നന്നായി ഇളക്കിയിടണം. കോഴി പകുതി മൊരിഞ്ഞു വന്ന ശേഷം, മുറിച്ചുവെച്ച പച്ചമുളകും, കറിവേപ്പിലയും ഇടണം. ആവശ്യത്തിന് മൊരിഞ്ഞ ശേഷം ടുമാറ്റോ സോസ് ചേര്‍ത്ത് ഇളക്കുക. അതിനു ശേഷം അടുപ്പില്‍ നിന്നു വാങ്ങിവെച്ച് ചൂടോടെ വിളമ്പാം.
 
Other News in this category

 
 




 
Close Window