Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
പാചകം
  Add your Comment comment
ചെമ്മീന്‍ ഗോഷ്
Reporter
ചേരുവകള്‍ :
ചെമ്മീന്‍ (പൊള്ളിച്ചത്) - ഒരു കപ്പ്
സവാള (ചെറുതായി അരിഞ്ഞത്) - അര കപ്പ്
പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്) - 4 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് - 4 അല്ലി
ഇഞ്ചി (അരിഞ്ഞത്) - ഒരു കഷണം
കക്കിരി നീളത്തിലരിഞ്ഞത് - അര കപ്പ്
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
തൈര് - കാല്‍ കപ്പ്
ചെമ്മീന്‍ ക്യൂമ്പ് - ഒന്ന്
ഉലുവ ഇല - 4 എണ്ണം
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
ഗരംമസാല - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :
ചെമ്മീന്‍ കഴുകി വൃത്തിയാക്കി വയ്ക്കുക. കക്കിരി തൊലിയും കുരുവും കളഞ്ഞ് ഒരിഞ്ച് നീളത്തിലും കാലിഞ്ച് വീതിയിലും മുറിച്ചുവെക്കണം. കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും സവാളയും നീലത്തിലരിഞ്ഞ പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് ചെമ്മീനും മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചെമ്മീന്‍ ക്യൂമ്പും ചേര്‍ക്കണം. രണ്ടുമിനിറ്റ് നേരം ഇളക്കിക്കൊണ്ടിരിക്കുക. നീളത്തിലരിഞ്ഞ കക്കിരി ചേര്‍ത്ത് വീണ്ടും രണ്ട് മിനിറ്റ് നേരം ഇളക്കണം. ഉലുവ ഇല അരിഞ്ഞതും മല്ലിയിലയും ചേര്‍ത്ത് വീണ്ടും വഴറ്റുക.

തീ ചെറുതാക്കി തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തൈരു ഒഴിച്ച് കഴിഞ്ഞ് ഒന്നു ചൂടാക്കിയാല്‍ തന്നെ തീ അണയ്ക്കണം.വിളമ്പുന്നതിന് മുമ്പ് മുകളില്‍ ഗരംമസാല തൂവുക. സ്വാദിഷ്ടമായ ചെമ്മീന്‍ ഗോഷ് റെഡ്ഡി !
 
Other News in this category

 
 




 
Close Window