Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
പാചകം
  Add your Comment comment
ഞണ്ട് നിറച്ചത്
Reporter
ചേരുവകള്‍ :

വലിയ ഞണ്ട് - ഒരു കിലോ
സവാള അരിഞ്ഞത് - രണ്ട് കപ്പ്
കുരുമുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് - കാല്‍ കപ്പ്
എണ്ണ - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തില്‍ ഞണ്ടുകള്‍ മുങ്ങുന്നത്ര വെള്ളമൊഴിച്ച് വേവിക്കണം. ഞണ്ടിന്റെ ചെറിയ കാലുകള്‍ മാറ്റി, വലിയ കാലുകള്‍ നിലനിര്‍ത്തുക. നടുഭാഗം തുറന്ന് ഇറച്ചി പിച്ചിയെടുക്കുക. പൂവും മറ്റും കളയണം. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാളയിട്ട് നന്നായി വഴറ്റുക.

പിച്ചിയെടുത്ത ഞണ്ടിറച്ചിയും കുരുമുളകുപൊടിയും മല്ലിയിലയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ഈ കൂട്ട് ഞണ്ടിന്റെ ഒഴിഞ്ഞ തൊണ്ടിനുള്ളില്‍ നിറയ്ക്കണം. എല്ലാ ഞണ്ടുകളും ഇങ്ങനെ ചെയ്തശേഷം അവ ഒരു വലിയ പ്ലെയ്റ്റില്‍ നിരത്തുക. കക്കിരി , സവാള , തക്കാളി എന്നിവ ഭംഗിയായി വെട്ടി ചുറ്റും വെച്ച് അലങ്കരിക്കുക.
 
Other News in this category

 
 




 
Close Window