ചേരുവകള്‍
ബട്ടര്‍ - 2 ടേബിള്‍ സ്പൂണ്‍
വേവിച്ച നേരിയരി - 2 കപ്പ്
ചെമ്മീന്‍ പുഴുങ്ങിയത് - അര കപ്പ്
സവാള നീളത്തിലരിഞ്ഞത് - അര കപ്പ്
പീസ് വേവിച്ചത് - അര കപ്പ്
സെലറി പൊടിയായി അറിഞ്ഞത് - കാല് കപ്പ്
വെള്ള കുരുമുളക്പൊടി - 2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കോഴിമുട്ട - ഒന്ന്
തയ്യാറാക്കുന്ന വിധം :
ഫ്രെയിംഗ് പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബട്ടര്‍ ചേര്‍ക്കുക. ഇതില്‍ അരിഞ്ഞ് വെച്ച സവാള ചേര്‍ത്ത് ബ്രൗണ്‍ നിറത്തിലാകുന്നത് വരെ വഴറ്റുക. വേവിച്ച് വച്ച പീസും , ചെമ്മീനും ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് 2-3 മിനിറ്റ് വഴറ്റുക.
നുറുക്കിയ സെലറിയും വേവിച്ച നേരിയരിയും ബാക്കിയുള്ള കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. മുട്ട പൊട്ടിച്ച് ഉപ്പ് ചേര്‍ത്തിളക്കി ചോറിലേക്ക് നൂലുപോലെ ഒഴിക്കുക. ചോറ് ഇളക്കിക്കൊണ്ടിരിക്കണം. മുട്ടയുടെ നനവ് മുഴുവന്‍ മാറി ചോറ് മൊരിഞ്ഞ് വരുമ്പോള്‍ വാങ്ങിവെച്ച് ചൂടോടെ ഉപയോഗിക്കാം. |