അരിപ്പൊടി - 1 കിലോ, കാരറ്റ് - 100 ഗ്രാം, ബീറ്റ്റൂട്ട് - 100 ഗ്രാം, തേങ്ങ - 2എണ്ണം, ചീര - 1 കപ്പ്, ഉപ്പ് - പാകത്തിന്.
പച്ചക്കറികൊണ്ട് പുട്ടുണ്ടാക്കുന്ന വിധം:
കാരറ്റും ബീറ്റ്റൂട്ടും തേങ്ങ ചുരണ്ടുന്നതുപോലെ ചീവിയെടുക്കുക. ചീര നനനനുനനെ ചെറുതാക്കി അരിയുക. തേങ്ങ ചിരകിയെടുക്കുക. കാരറ്റും ബീറ്റ്റൂട്ടും ചീരയും അരിപ്പൊടിയില്‍ ചേര്‍ത്ത് ഉപ്പുവെള്ളം കുടഞ്ഞ് പുട്ടിന്റെ പാകത്തില്‍ നനച്ച് മിക്സ് ചെയ്യുക. പുട്ടു കുറ്റിയില്‍ പൊടി നിറക്കുമ്പോള്‍ അടിയിലും മുകളിലും ഇടക്കിടെ നാളികേരമിട്ട് നന്നായി ആവി വരുന്നതുവരെ വേവിക്കുക.
(അലുമിനിയത്തിന്റെയും സ്റ്റീലിന്റെയും പുട്ടുകുറ്റിയെക്കാള് മരത്തടികൊണ്ടുള്ള കുറ്റിയില്‍ പുട്ടിന് സ്വാദ് കൂടും ) |