Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
പാചകം
  Add your Comment comment
കല്‍മി കബാബ്
reporter
1. ചിക്കന്‍- ഒരു കിലോ
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
3. തൈര്- 1 കപ്പ്
4. കുങ്കുമപ്പൂവ്- ഒരു നുള്ള്
5. ചെറുനാരങ്ങാനീര്- 1 ടീസ്പൂണ്‍
6. മൈദ- കാല്‍കപ്പ്
7. ഉപ്പ്-പാകത്തിന്

മസാലയ്ക്ക്

8. ഗ്രാമ്പു- 3 എണ്ണം
9. കരിഞ്ചീരകം- അര ടീസ്പൂണ്‍
10. കറുവാപ്പട്ട- 1
11. വയനയില- 1
12. കുരുമുളക്- 5
എല്ലാ ചേരുവകളും ഒന്നിച്ചാക്കിവറുത്തു പൊടിക്കുക.

തയാറാക്കുന്ന വിധം

ചിക്കന്‍ നല്ലപോലെ കഴുകുക. ഇതിലെ വെള്ളം മുഴുവന്‍ കളഞ്ഞു വരഞ്ഞു വയ്ക്കുക. ഒരു പാത്രത്തില്‍ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കുങ്കുമപ്പൂവ്, ചെറുനാരങ്ങാനീര്, മൈദ, പൊടിച്ച മസാലപ്പൊടി എന്നിവ കലര്‍ത്തി ഇളക്കുക. ഈ മിശ്രിതം ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി രണ്ടു മൂന്നു മണിക്കൂര്‍ വയ്ക്കുക. ഇതു പിന്നീടു മൈക്രോവേവ് അവനില്‍ വച്ച് ഗ്രില്‍ ചെയ്‌തെടുക്കണം. പുതിന ചട്‌നിയും കൂട്ടി കഴിക്കാം.
 
Other News in this category

 
 




 
Close Window