Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
പാചകം
  Add your Comment comment
മുട്ടമാല
reporter
1. മുട്ട- 5 എണ്ണം
2. പഞ്ചസാര- 1 കപ്പ്
3. വെള്ളം- ഒന്നര കപ്പ്
4. ഏലയ്ക്കപ്പൊടി- കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം

മുട്ടയുടെ മഞ്ഞയും വെള്ളയും വേര്‍തിരിച്ചുവയ്ക്കണം. മഞ്ഞക്കരു മാത്രമെടുത്ത് നന്നായി അടിച്ചു പതപ്പിച്ചുവയ്ക്കുക. ഷുഗര്‍ സിറപ്പുണ്ടാക്കാനായി വെള്ളം തിളപ്പിച്ച് അതിലേക്ക് ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് സിറപ്പ് പരുവമാകുന്നതുവരെ വറ്റിക്കണം. പഞ്ചസാരയിലെ അഴുക്കു നീക്കം ചെയ്യുന്നതിനായി ഒരു ടീസ്പൂണ്‍ മുട്ടവെള്ള സിറപ്പിലേക്ക് ഒഴിക്കുക. സിറപ്പു തിളച്ചു കഴിയുമ്പോള്‍ മുട്ടവെള്ള എടുത്തു മാറ്റണം.

ഇനി ഒരു ഡിസ്‌പോസിബിള്‍ ഗ്ലാസെടുത്ത് താഴെ വശത്ത് ചെറിയ സുഷിരങ്ങളിടുക. സിറപ്പ് നല്ല തീയില്‍ വയ്ക്കണം. എന്നിട്ട് ഗ്ലാസിലേക്ക് മുട്ടയുടെ മഞ്ഞ അടിച്ചുവച്ചത് ഒഴിക്കുക. ഗ്ലാസിലെ സുഷിരങ്ങളിലൂടെ ഇത് താഴേക്കു വീഴുമ്പോള്‍ ഗ്ലാസ് ചെറുതായി ചുറ്റിച്ചുകൊണ്ടിരിക്കണം. മുഴുവന്‍ മുട്ടയും സിറപ്പില്‍ വീഴുന്നതു വരെ ഇതു തുടരാം.

മുട്ട വെന്തുകഴിയുമ്പോള്‍ തീ കുറച്ച് ഇതിനു മുകളിലേക്ക് കുറച്ചു വെള്ളം തൂവികൊടുക്കണം. അതിനു ശേഷം വളരെ ശ്രദ്ധയോടെ മുട്ടവേവിച്ചത് എടുത്തു മാറ്റം. ഇതൊരു മാലപോലെയിരിക്കും.
 
Other News in this category

 
 




 
Close Window