തേങ്ങ ചിരകിയത്- 3 കപ്പ്
കണെ്ടന്സ്ഡ് മില്‍ക-്1 ടിന്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
റോസ് സിറപ്പ്-1 ടേബിള്‍ സ്പൂണ്‍
നെയ്യ്-2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രം നല്ലപോലെ ചൂടാക്കി തേങ്ങ ഇതിലേയ്ക്കിടുക. ഇത് അല്പനേരം വറുക്കുക
(കരിയുകയോ ബ്രൗണ്‍ നിറമാകുകയോ വേണ്ട). അതിനുശേഷം മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് എടുക്കുക. ഇതിലേയ്ക്ക് കണെ്ടന്സ്ഡ് മില്‍ക് മുഴുവന്‍ ഒഴിയ്ക്കുക. അതിലേയ്ക്കു വറുത്തുവച്ചിരിക്കുന്ന തേങ്ങയിട്ട് ഇളക്കുക. പിന്നീട് ഏലയ്ക്കാപ്പൊടി, റോസ് സിറപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇടയ്ക്കിടെ ബാക്കിയുള്ള നെയ്യ് കുറേശെയായി ഒഴിച്ച് ഇളക്കണം. ബര്‍ഫി പരുവത്തില്‍ ആകുമ്പോള്‍ വാങ്ങി വയ്ക്കണം. ഡയമണ്ട് ഷേപ്പില്‍ മുറിച്ച് ഒരു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കണം. |