മൈദ - 200 ഗ്രാം
വെണ്ണ/ സസ്യ എണ്ണ - 130 ഗ്രാം
പൊടിച്ച ശര്‍ക്കര - 200 ഗ്രാം
ചുരണ്ടിയ നാളികേരം - 75 ഗ്രാം
ബേക്കിംങ് പൗഡര്‍ - 2 ടീ സ്പൂണ്‍
വനില എസന്‍സ് - 1 ടീസ്പൂണ്‍
പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റ് - 1/4 ടീ സ്പൂണ്‍
ഉപ്പ് - അല്പം
തയാറാക്കുന്ന വിധം
ചിരകിയ നാികേരം അവനില്‍ അരമണിക്കൂര്‍ ഉണക്കി മിക്സിയില്‍ പൊടിച്ചെടുക്കുക. (വിപണിയില്‍ ലഭിക്കുന്ന ഡസിക്കേറ്റഡ് നാളികേര പൗഡറും ഉപയോഗിക്കാം) മൈദ,ബേക്കിംങ് പൗഡര്‍, പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ്, ഉപ്പ് എന്നിവ ഒന്നിച്ച് നന്നായി ഇടഞ്ഞെടുക്കുക. ഒരു ബൗളില്‍ വെണ്ണ ഉരുക്കണം. ഇതിലേയ്ക്ക് എസന്‍സ് ചേര്‍ത്തു നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേയ്ക്കു നാളികേര പൊടി, ശര്‍ക്കര പൊടി എന്നിവ അടിച്ചു ചേര്‍ക്കണം. ഇത് ചുരുളാക്കി ഒരു സെന്റി മീറ്റര്‍ കനത്തില്‍ മുറിച്ച് എടുക്കുക. മുറിച്ചെടുത്ത കുക്കീസ് നെയ്മയം പുരട്ടിയ ട്രേയില്‍ വച്ച് 180 ഡിഗ്രിയില്‍ ചൂടാക്കിയിരിക്കുന്ന അവനില്‍ നേര്‍ത്ത ബ്രൗണ്‍ നിറം ലഭിക്കുന്നതുവരെ 15-20 മിനിറ്റ് ബേയ്ക്ക് ചെയ്യുക. തണുത്ത ശേഷം പായ്ക്ക് ചെയ്യാം. |