Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
പാചകം
  Add your Comment comment
ക്രിസ്മസ് സ്‌പെഷ്യല്‍ ചിക്കന്‍കറി (കോട്ടയം സ്‌റ്റൈല്‍ പ്രിപ്പറേഷന്‍)
Reporter
കോഴിയിറച്ചി: 800 ഗ്രാം
തൈര്: 1 1/2 കപ്പ്
ഇഞ്ചി: 1 1/2 ഇഞ്ച് കഷണം അരച്ചത്
വെളുത്തുള്ളി: അഞ്ചല്ലി
എണ്ണ: മൂന്നു ടേബിള്‍സ്പൂണ്‍
കറുവാപ്പട്ട: മൂന്നു കഷണം ചെറുത്
കുരുമുളക്: ഒരു ടീസ്പൂണ്‍
ഏലയ്ക്കാ: അഞ്ചെണ്ണം പൊടിച്ചത്
സവാള: പൊടിയായി അരിഞ്ഞത് രണ്ടെണ്ണം
ഉപ്പ്: 1/2 ടീസ്പൂണ്‍
മല്ലിയില പൊടിയായരിഞ്ഞത്: മൂന്നു ടേബിള്‍സ്പൂണ്‍

(പാകം ചെയ്യുന്നവിധം)
കോഴിയിറച്ചി കഴുകി കഷണങ്ങളാക്കി കൊഴുപ്പും മറ്റും നീക്കിവയ്ക്കുക.
ഒരു പാത്രത്തില്‍ തൈരും വെളുത്തുള്ളി ഇഞ്ചി അരപ്പുകളുമെടുത്ത് കോഴിയിറച്ചിക്കഷണങ്ങളില്‍ ചേര്‍ത്തു പിടിപ്പിക്കുക. മൂന്നു മണിക്കൂര്‍ ഇപ്രകാരം വയ്ക്കുക.
എണ്ണ ചൂടാക്കി പട്ട, ഏലയ്ക്കാ, കുരുമുളക് എന്നിവയിട്ട് 30 സെക്കന്റിളക്കുക. ഇനി സവാള ചേര്‍ത്തു വറുക്കുക. ബ്രൗണ്‍നിറമാകുമ്പോള്‍ ഇറച്ചിയും ഉപ്പും ചേര്‍ക്കുക. മാരിനേറ്റ്‌ചെയ്ത ചേരുവകളും ഇറച്ചിക്കൊപ്പം ചേര്‍ക്കണം. ചെറുതീയില്‍ വയ്ക്കുക. ഇനി അടച്ച് 1/2 മണിക്കൂര്‍ വേവിച്ച് ഇറച്ചി മയപ്പെടുത്തുക. മല്ലിയിലയും ചേര്‍ക്കുക. ചാറ് നന്നായി കുറുകിയ അവസരത്തില്‍ വാങ്ങുക.
 
Other News in this category

 
 




 
Close Window