Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
പാചകം
  Add your Comment comment
ഉഴുന്നു വട
Reporter
ഉഴുന്ന് പരിപ്പ് - കാല്‍ കിലോ
ചെറിയ ഉള്ളി - 10 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി - ഒരു ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്
പച്ചമുളക് - മൂന്നെണ്ണം (ആവശ്യത്തിനനുസരിച്ച് കൂട്ടാം)
കുരുമുളക് ചതച്ചത് - ഒരു ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന് (ചെറുതായി അരിഞ്ഞത് )
ഉപ്പ് - ആവശ്യത്തിന്
ഓയില്‍ - ഫ്രൈ ചെയ്യാനുള്ള ആവശ്യത്തിന്.

തയാറാക്കുന്ന വിധം


ഉഴുന്ന് പരിപ്പ് 5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച്, കഴുകി വൃത്തിയാക്കിയത്തിനു ശേഷം നന്നായി അധികം വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. അതിനു ശേഷം ഇതില്‍ മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ഒരുമിച്ചു ചേര്‍ത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇങ്ങനെ ഈ കൂട്ട് 812 മണിക്കൂര്‍ വച്ചാല്‍ അത് പുളിച്ചു പൊങ്ങും. അതിനു ശേഷം ഒന്ന് കൂടി കുഴച്ചു വടയുടെ രൂപത്തില്‍ (കയ്യിലെടുത്തു പരത്തി അതിന്റെ നടുവില്‍ ദ്വാര ഉണ്ടാക്കിക്കൊണ്ട്) പരത്തുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടായാല്‍ തീ മീഡിയം ആക്കി വട അതിലിട്ടു വറുക്കുക.
 
Other News in this category

 
 




 
Close Window