വൃത്തിയാക്കിയ മത്തങ്ങ - 200 ഗ്രാം
കറുവാപ്പട്ട - ചെറിയ കഷണം
വെളുത്തുള്ളി - 2 അല്ലി
പാഴ്സ്ലി - ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
സെലറി - ഒരു ചെറിയ തണ്ട്
തയാറാക്കുന്ന വിധം
മത്തങ്ങ നന്നായി തൊലികളഞ്ഞു ചെറിയ കഷണങ്ങളാക്കുക. സെലറിയും വെളുത്തുള്ളിയും കറുവാപ്പട്ടയും അരിഞ്ഞുവച്ചിരിക്കുന്ന മത്തങ്ങയിലേക്കു ചേര്‍ത്തു ഓവനില്‍ റോസ്റ്റ് ചെയ്തെടുക്കുക. 15 മിനിട്ട് സമയമെങ്കിലും വേണ്ടി വരും.
റോസ്റ്റ് ചെയ്ത മത്തങ്ങ മിക്സിയില്‍ അടിച്ചു പേസ്റ്റ് പരുവത്തിലാക്കുക. അതിനുശേഷം സെലറിയും വെളുത്തുള്ളിയും സോസ്പാനില്‍ വഴറ്റിയെടുക്കുക. ഇതിലേക്ക് പാലും ഉപ്പും കുക്കിംഗ് ക്രീമും ചേര്‍ത്തെടുക്കുക. (കുറുകി വരുന്ന പാകത്തില്‍)
ഇതു സൂപ്പ് ബൗളില്‍ ആക്കി വിളമ്പാം. |