Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
പാചകം
  Add your Comment comment
വീട്ടിലുണ്ടാക്കാം സ്‌പെഷ്യല്‍ ചെമ്മീന്‍ റോസ്റ്റ്
Reporter
ചെമ്മീന്‍ - അര കിലോ
സവാള - 200 ഗ്രാം
ചുവന്നുള്ളി - 50 ഗ്രാം
ഇഞ്ചി - 20 ഗ്രാം
വെളുത്തുള്ളി - 20 ഗ്രാം
പച്ചമുളക് - 10 ഗ്രാം
തക്കാളി - 1
ഉപ്പ് - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - രണ്ടര ടീസ്പൂണ്‍
കുരുമുളകുപൊടി - 3 ടീസ്പൂണ്‍
കുടംപുളി - 2 എണ്ണം
വെളിച്ചെണ്ണ - 100 മില്ലി
തേങ്ങ കട്ടിയായി അരച്ചത് - അരക്കപ്പ്

തയാറാക്കുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കി കുടംപുളിയും പച്ചമുളക്, വേപ്പില, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ത്തു വേവിച്ചു വയ്ക്കുക.
ചുവന്നുള്ളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുക. മൂത്തുവരുമ്പോള്‍ മഞ്ഞള്‍പ്പൊടി മുളകുപൊടി, കുരുമുളകുപൊടി ഉപ്പ് എന്നിവചേര്‍ത്തു നന്നായി മൂപ്പിക്കുക. നന്നായി മൂത്തുകഴിയുമ്പോള്‍ തേങ്ങ അരച്ചതു ചേര്‍ത്തു ഇളക്കുക. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ടിളക്കി വരട്ടിയെടുക്കുക.
 
Other News in this category

 
 




 
Close Window