Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
പാചകം
  Add your Comment comment
വ്യത്യസ്ത രുചിയുമായി പിസ്റ്റാച്ചിയോ ഡിലൈറ്റ്
Reporter
ചേരുവകള്‍

പിസ്റ്റ അല്ലെങ്കില്‍ അണ്ടിപ്പരിപ്പ് - 100 ഗ്രാം
പാല്‍ - 4 ഗ്ലാസ്
കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
ജെലാറ്റിന്‍ - 3 ടീസ്പൂണ്‍
പഞ്ചസാര - ഒന്നര ടീസ്പൂണ്‍
വാനില എസന്‍സ് - അര ടീസ്പൂണ്‍
പച്ച കളര്‍ - ഒരു നുള്ള്
വെണ്ണ - ഒരു ടീസ്പൂണ്‍
വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

പാലും കണ്ടന്‍സ്ഡ് മില്‍ക്കും കൂട്ടി യോജിപ്പിക്കുക. ജെലാറ്റിന്‍ മൂന്ന് ഡിസേര്‍ട്ട് സ്പൂണ്‍ വെള്ളത്തില്‍ കുതിര്‍ക്കണം. ഇതു തിളപ്പിച്ച വെള്ളത്തിന്റെ മീതെ വെച്ച് ഉരുക്കുക. പാല്‍ക്കൂട്ട് തിളപ്പിച്ച് , അതിലേക്ക് ഉരുക്കിയ ജെലാറ്റിനും പഞ്ചസാരയും വാനില എസന്‍സും പച്ച കളറും. ചേര്‍ത്തു വാങ്ങി വെക്കുക. പിസ്റ്റ (അല്ലെങ്കില്‍ അണ്ടിപ്പരിപ്പ് ) തോലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയിരിക്കണം.

ചുവട് കട്ടിയുള്ള പാത്രത്തില്‍ വെണ്ണ ചേര്‍ത്ത് , മുറിച്ച് വച്ചിരിക്കുന്ന പിസ്റ്റ അതിലിടുക. തയാറാക്കി വച്ചിരിക്കുന്ന പാല്‍കൂട്ടില്‍ നിന്ന് കാല്‍ കപ്പ് എടുത്ത് പിസ്റ്റ നുറുക്കിയത് മൊരിയുന്ന പാത്രത്തിലേക്ക് ഒഴിക്കണം. എല്ലാം കൂടി ഇളക്കി വറ്റിച്ചെടുക്കുക. ഇത് പിന്നീട് പാല്‍കൂട്ടില്‍ ചേര്‍ത്ത് ഇളക്കണം. പുഡ്ഡിംഗ് ഡിഷില്‍ ഒഴിക്കുക. സ്വാദിഷ്ടമായ പിസ്റ്റാച്ചിയോ ഡിലൈറ്റ് തയ്യാര്‍ !
 
Other News in this category

 
 




 
Close Window