Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
പാചകം
  Add your Comment comment
ബീഫ് റോസ്റ്റ് (സ്‌പെഷ്യല്‍ പ്രിപ്പറേഷന്‍)
Reporter
ബീഫ് - 1 കിലോ
സവാള - 250 ഗ്രാം
ഇഞ്ചി - 50 ഗ്രാം
പച്ചമുളക് - 50 ഗ്രാം
വെളുത്തുള്ളി - 50ഗ്രാം
വെളിച്ചെണ്ണ - 100 മില്ലി
മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
മസാലപ്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി - അര ടേബിള്‍സ്പൂണ്‍
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീഫ് ഉപ്പും കുരുമുളകും ഇട്ടു നന്നായി വേവിച്ചു വയ്ക്കുക.

ഒരു ചീനച്ചട്ടി അടുപ്പത്തു വച്ചു ചൂടായിക്കഴിയുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്കു സവാളയിട്ടു വീണ്ടും വഴറ്റുക.

സവാള ഇളം ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഇതിലേക്ക് മുളകുപൊടി മസാലപ്പൊടി കുരുമുളകുപൊടി എന്നിവചേര്‍ത്ത് വീണ്ടും മൂപ്പിക്കുക. നന്നായി മൂത്തതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ഇതിലേക്കിട്ടു വെള്ളം വറ്റുന്നതുവരെ നന്നായി ഇളക്കി വരട്ടിയെടുക്കാം.
 
Other News in this category

 
 




 
Close Window