Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
പാചകം
  Add your Comment comment
ജ്യൂസുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
Reporter



ശക്തിയായ തുറന്നുവിട്ട ടാപ്പുവെള്ളത്തിനു കീഴെ പഴങ്ങള്‍ പിടിച്ച് കുറഞ്ഞതു പത്തുമിനിറ്റെങ്കിലും നന്നായി കഴുകണം. കീടനാശിനികളുടെ സൂക്ഷ്മാംശങ്ങള്‍ പോലും നീക്കിക്കളയാന്‍ ഇതിലൂടെ കഴിയും. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായിനിയിലോ നേര്‍പ്പിച്ച ഉപ്പുവെള്ളത്തിലോ രണ്ടുമണിക്കൂറെങ്കിലും പഴങ്ങള്‍ മുക്കിവച്ച് പിന്നീട് കഴുകി വൃത്തിയാക്കാം. ഫ്രഷ്ജ്യൂസില്‍ പഞ്ചസാര പ്രത്യേകം ചേര്‍ക്കേണ്ട. ആവശ്യമെങ്കില്‍ പഞ്ചസാരയ്ക്കു പകതരം തേന്‍ ചേര്‍ക്കാം.

ജ്യൂസിനെക്കാള്‍ പോഷകഗുണം കൂടുതല്‍ പഴങ്ങള്‍ക്കാണ്. ജ്യൂസാക്കുമ്പോള്‍ കലോറി കൂടുകയും നാരിന്റെ അംശം കുറയുകയും ചെയ്യുന്നു. പഴങ്ങള്‍ക്കും പഴച്ചാറിനും മാത്രമായി ഒരു ദിവസം മുതല്‍ ഒരാഴ്ചവരെ മാറ്റി വയ്ക്കുന്ന പുതിയ രീതി പരീക്ഷിക്കാം. ഇത് ഫ്രൂട്ട് തെറപ്പിയുടെ ഭാഗമാണ്. ഫ്രൂട്ട് തെറപ്പിയിലൂടെ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കിക്കളയാമത്രേ.

രാവിലെ ബ്രേക്ഫാസ്റ്റ് നേരത്ത് ഒരു ഏത്തപ്പഴമോ രണ്ടു കഷണം മാമ്പഴമോ കഴിക്കുന്നു. ഉച്ചഭക്ഷണത്തിനു മുന്‍പുള്ള ഇടനേരങ്ങളില്‍ നാരങ്ങാവെള്ളം, ഓറഞ്ച്ജ്യൂസ്, മുസമ്പിജ്യൂസ് എന്നിവയിലൊന്ന് ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കാം. മാമ്പഴജ്യൂസില്‍ കലോറി പൊതുവേ കൂടുതലായതിനാല്‍ വല്ലപ്പോഴും മതി. ഉച്ചയ്ക്ക് മിക്‌സ്ഡ് ഫ്രൂട്ട് സാലഡ് കഴിക്കാം. നാലുമണിക്ക് പഴച്ചാറോ, മില്‍ക്ക് ഷേക്കുകളോ കഴിക്കാം.

 

 
Other News in this category

 
 




 
Close Window