Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
പാചകം
  Add your Comment comment
ആര്‍ക്കും കഴിക്കാം ഓട്‌സ് കട്ട്‌ലെറ്റ്
Reporter

ആവശ്യമുള്ള സാധനങ്ങള്‍


1. ഓട്‌സ് ഒരു കപ്പ്

2. ഉരുളകിഴങ്ങ് മൂന്ന്

3. സവാള രണ്ട്

4. ക്യാരറ്റ് ഒന്ന്

5. വയലെറ്റ് ക്യാബേജ് ചെറുതായി അരിഞ്ഞത് ഒരു കപ്പ്

6. പച്ചമുളക് രണ്ട്

7. ഇഞ്ചി ചെറിയ കഷ്ണം

8. വെളുത്തുള്ളി രണ്ട് അല്ലി

9 . കുരുമുളകുപൊടി ഒരു ടീസ്പൂണ്‍ഛമെേ ഈഹേല േ1

10. എണ്ണ ആവശ്യത്തിന്

11. റൊട്ടിപൊടി ഒരു കപ്പ്

12. മുട്ട ഒന്ന്

13. ഉപ്പ് ആവശ്യത്തിന്

14. ഗരം മസാല ഒരു ടീ സ്പൂണ്‍

ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവയെല്ലാം ചെറുതായി അരിയുക. ഇതിനു ശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് വെള്ളത്തില്‍ വേവിച്ച് ഉടച്ചെടുക്കണം. സവാളയും ക്യാബേജും ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് അരച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞ സവാളയും ക്യാബേജും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഇളം ബ്രൗണ്‍ കളറാകുമ്പോള്‍ ഗരം മസാലയും കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഓട്‌സും ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേര്‍ത്തു യോജിപ്പിക്കുക. ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കുക. കൈവെള്ളയില്‍ വെച്ച് പരത്തിയതിനു ശേഷം മുട്ടയില്‍ മുക്കി റൊട്ടിപൊടി പുരട്ടി എണ്ണയില്‍ വറുക്കുക.

 
Other News in this category

 
 




 
Close Window