Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
പാചകം
  Add your Comment comment
കുട്ടനാടന്‍ മീന്‍ കറി
Reporter

ആവശ്യമുള്ള സാധനങ്ങള്‍

മീന്‍ – അര കിലോ, വെളിച്ചെണ്ണ – രണ്ടു സ്പൂണ്‍

പച്ചമുളക് – ആറ് എണ്ണം, ഇഞ്ചി – ഒരു വലിയ കഷ്ണം, സവാള – ഒന്ന്

ചെറിയ ഉള്ളി – 12 എണ്ണം, വേപ്പില – ഒരു കതിര്‍, വെളുത്തുള്ളി – ഒന്ന്

ഉലുവ – അര ടീസ്പൂണ്‍, മുളക് പൊടി ഒരു സ്പൂണ്‍

മല്ലിപൊടി – ഒരു സ്പൂണ്‍, മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍, തക്കാളി – ഒന്ന്

കുടംപുളി – ഒരു കഷ്ണം, വെള്ളം – ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്

വേപ്പില – ഒരു കതിര്‍, കട്ടിയുള്ള തേങ്ങ പാല്‍ ഒരു കപ്പ്

വെളിച്ചെണ്ണ അഞ്ചു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

മൂന്നാമത്തെ ചേരുവകള്‍ നല്ലത് പോലെ ചതച്ച് എടുക്കുക. മീന്‍ ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്ക് അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക . നല്ല പോലെ മൂത്ത മണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപ്പിച്ചു എടുക്കുക. അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങളാക്കി ഉപ്പ് , വെള്ളം , വേപ്പില എന്നിവ ചേര്‍ത്ത് തിളപ്പിക്കുക .അതിലേക്ക് മീന്‍ ഇട്ടു വേവിക്കുക. കുറച്ചു വെള്ളം വറ്റി കഴിഞ്ഞാല്‍ തയാറാക്കി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക. എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപ്പിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.

 
Other News in this category

 
 




 
Close Window