Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
പാചകം
  Add your Comment comment
പൈനാപ്പിള്‍ പായസം കുടിക്കാം
Reporter

ആവശ്യമുള്ള സാധനങ്ങള്‍

പൈനാപ്പിള്‍ ഒരു കി.ഗ്രാം (നന്നായി പഴുത്തത്),

പഞ്ചസാര 2 50 ഗ്രാം (ആവശ്യത്തിന്),

പാല്‍ രണ്ടു ലിറ്റര്‍,

കണ്ടന്‍സ്ഡ് മില്‍ക്ക് 300 മി ലിറ്റര്‍,

തേങ്ങാപ്പാല്‍ 150 മിലിറ്റര്‍,

ചൌവ്വരി (ചെറുത്) 75 ഗ്രാം,

വാനില എസന്‍സ് ഒന്നര ടീസ്പൂണ്‍,

പൈനാപ്പിള്‍ എസന്‍സ് ഒന്നര ടീസ്പൂണ്‍,

ഫ്രഷ് ക്രീം ഒരു ടേബിള്‍ സ്പൂണ്‍,

പിസ്ത തൊലി കളഞ്ഞ്

ചെറുതായി അരിഞ്ഞത് രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

പൈനാപ്പിള്‍ നന്നായി കൊത്തിയരിഞ്ഞ് അല്‍പ്പം വെള്ളമൊഴിച്ച് വേകാന്‍ വയ്ക്കുക. വെന്തുവരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം തേങ്ങാപ്പാലും പൈനാപ്പിള്‍ എസന്‍സും 100 ഗ്രാം കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങി ചൂടാറാന്‍ വയ്ക്കുക.

ചൗവ്വരി പ്രത്യേകം വേവിച്ച് കഴുകി വയ്ക്കുക. മറ്റൊരു പാത്രത്തില്‍ പാല്‍ ചൂടാക്കി അതിലേക്ക് വേവിച്ച ചൗവ്വരിയും ബാക്കിയുള്ള കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി തിളപ്പിച്ച് ഇളക്കുക. ഇത് അല്‍പ്പം കുറുകിവരുമ്പോള്‍ വാനില എസന്‍സും ഫ്രഷ് ക്രീമും ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി ചൂട് ആറാന്‍ വയ്ക്കുക. ഈ രണ്ടു മിശ്രിതങ്ങളും ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിക്കുക. വിളമ്പുന്നതിന് അല്‍പ്പം മുന്‍പ് രണ്ടു മിശ്രിതങ്ങളും തമ്മില്‍ കലര്‍ത്തി അരിഞ്ഞ പിസ്തയും മുകളില്‍ വിതറുക. പൈനാപ്പിളിലെ പുളിരസം മൂലം പാല്‍ പിരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍, രണ്ട് മിശ്രിതങ്ങളും നന്നായി തണുപ്പിച്ചതിനു ശേഷവും വിളമ്പുന്നതിന് അല്‍പം മുന്‍പും മാത്രം തമ്മില്‍ കലര്‍ത്തി യോജിപ്പിക്കുക.

 
Other News in this category

 
 




 
Close Window