Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
പാചകം
  Add your Comment comment
ഫ്രൈഡ് ചിക്കന്‍ ബിരിയാണി
Reporter

ചേരുവകള്‍:

1. കൈമ അരി ഒരു കിലോ

2. ചെറിയ കഷ്ണങ്ങളാക്കിയ കോഴിയിറച്ചി ഒരു കിലോ

3. സവാള 250 ഗ്രാം

4. നെയ്യ് 200 ഗ്രാം

5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് നാലു ടേബിള്‍ സ്പൂണ്‍

6. ഡാല്‍ഡ 600 ഗ്രാം

7. ചെറുനാരങ്ങ നീര് ഒരു ടേബിള്‍ സ്പൂണ്‍

8. പച്ചമുളക് 100 ഗ്രാം

9. മല്ലിയില, പുതിനയില 25 ഗ്രാം

10. കസ്‌കസ് രണ്ടു ടേബിള്‍ സ്പൂണ്‍

11. തൈര് ഒരു കപ്പ്

12. ഏലയ്ക്ക ആറെണ്ണം

13. ജാതിക്ക കാല്‍ കഷ്ണം

14. ജാതിപത്രി രണ്ടെണ്ണം

15. സാജീരകം ഒരു ടേബിള്‍ സ്പൂണ്‍

16. ഗ്രാമ്പൂ, പട്ട അഞ്ചെണ്ണം

17. ഉപ്പ് പാകത്തിന്

18. കിസ്മിസ്, അണ്ടിപ്പരിപ്പ് 100 ഗ്രാം

19. വെളിച്ചെണ്ണ 500 മില്ലി

20. മുളകുപൊടി നാലു ടേബിള്‍ സ്പൂണ്‍

21. മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍

22. മൈദ ദം ചെയ്യുന്നതിന്

പാകം ചെയ്യുന്ന വിധം:

ചെറിയ കഷ്ണങ്ങളാക്കിയ ചിക്കന്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വെളിച്ചെണ്ണയില്‍ പകുതി വേവില്‍ െ്രെഫ ചെയ്‌തെടുക്കുക. തിളച്ച വെള്ളത്തില്‍ അരി, ഉപ്പ്, ഡാല്‍ഡ, നെയ്യ് എന്നിവ ചേര്‍ത്ത് വറ്റിച്ചെടുക്കുക. കിസ്മിസ്, അണ്ടിപ്പരിപ്പ്, സവാള എന്നിവ നെയ്യില്‍ വറുത്ത് കോരുക.

അടി കട്ടിയുള്ള പാത്രത്തില്‍ സവാള വഴറ്റിയത്, പകുതി ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ നീര്, മല്ലിയില, പുതിനയില, പച്ചമുളക്, തൈര്, കസ്‌കസ് അരച്ചത്, 12 മുതല്‍ 16 വരെയുള്ള ചേരുവകള്‍ പൊടിച്ചത്, ഉപ്പ് എന്നിവ െ്രെഫ ചെയ്ത ചിക്കനുമായി നല്ല പോലെ യോജിപ്പിച്ച് അതിനുമുകളില്‍ ചോറു നിരത്തി സവാള വറുത്ത നെയ്യ് മുകളില്‍ ഒഴിക്കുക.

പാത്രം അടച്ച് ആവി പുറത്തുപോകാതെ മൈദ മാവ് കുഴച്ച് ഒട്ടിച്ചതിനുശേഷം കനലില്‍ അരമണിക്കൂര്‍ ദം ചെയ്യുക. ശേഷം ബിരിയാണി ചെമ്പ് തുറന്ന് അണ്ടിപ്പരിപ്പ്, കിസ്മിസ്, സവാള വറുത്തത് എന്നിവ ചേര്‍ത്ത് ഉപയോഗിക്കുക.

 
Other News in this category

 
 




 
Close Window