Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
പാചകം
  Add your Comment comment
കീമ ബിരിയാണി
reporter
കീമ (കൊത്തിയരിഞ്ഞ ഇറച്ചി) - ്യൂനാനൂറ് ഗ്രാം, അരി - അരക്കിലോ, തേങ്ങ - അഞ്ച് ടേബിള്‍ സ്പൂണ്‍, സവാള നീളത്തില്‍ അരിഞ്ഞത് - മൂന്നെണ്ണം, മല്ലിയില - ഒരു കപ്പ്, പട്ട - ഒരെണ്ണം, നാരങ്ങ - ഒരെണ്ണം, ഗ്രാമ്പൂ - നാലെണ്ണം, ഉപ്പ് - പാകത്തിന്, എണ്ണ - വറുക്കാന്‍
അരയ്ക്കാന്‍
ഉലുവ വറുത്തത് - അര ടീ സ്പൂണ്‍, ജീരകം, മഞ്ഞള്‍പ്പൊടി - അര ടീ സ്പൂണ്‍ വീതം, വെളുത്തുള്ളി - എട്ട് അല്ലി, ഇഞ്ചി - രണ്ട് സെന്റിമീറ്റര്‍ നീളത്തില്‍ അരിഞ്ഞത്
തയാറാക്കുന്ന വിധം
അരി കഴുകി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാ ക്കി രണ്ട് സവാള നീളത്തില്‍ അരിഞ്ഞിട്ട് വറുക്കുക. ഗ്രാമ്പൂ, പട്ട എന്നിവയും വെള്ളം വാര്‍ത്ത അരിയും ചേര്‍ത്തു വറുത്ത്, ബ്രൗണ്‍ നിറമാകുമ്പോള്‍ അരിയുടെ ഇരട്ടി ചൂടുവെള്ളം ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. നാല് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി സവാളയില്‍ മിച്ചം ഉള്ളത് ചേര്‍ക്കുക. അരച്ചുവച്ച ചേരുവ കള്‍ ചേര്‍ത്ത് മൂന്ന് മിനിറ്റ് വഴറ്റി കൊത്തിയരിഞ്ഞ ഇറച്ചിയും അല്‍പ്പം വെള്ളവും ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വറുക്കുക. തുടര്‍ന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇറച്ചി വേവിച്ച് മൃദുവാക്കുക. നാരങ്ങാനീരും തേങ്ങയും ചോറും മല്ലിയിലയും ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടുപ്പത്തു വയ്ക്കുക. ഈര്‍പ്പം വറ്റിയാല്‍ വിളമ്പി കഴിക്കാം.
 
Other News in this category

 
 




 
Close Window