കാപ്പി (ഇന്‍സ്റ്റന്റ്) - മുക്കാല്‍ കപ്പ്
ജെലാറ്റിന്‍ പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
മുട്ട - നാലെണ്ണം
പാല് - ഒന്നര കപ്പ്
പഞ്ചസാര - മുക്കാല്‍ കപ്പ്
ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്നവിധം
കാപ്പി തണുത്തതിനുശേഷം ജെലാറ്റിന്‍ പൊടിയില്‍ മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ടയുടെ ഉണ്ണികള്‍ നാലും മിക്സ് ചെയ്യുക. പിന്നെ പാലും പഞ്ചസാരയും ചേര്‍ത്തിളക്കി തീ കുറച്ച് അടുപ്പത്ത് വച്ച് ഇളക്കി കുറുക്കിയെടുക്കുക. ഈ കൂട്ട് ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വയ്ക്കുക. അത് സെറ്റ് ആകാന്‍ തുടങ്ങുമ്പോള്‍ പുറത്തെടുത്ത് വയ്ക്കുക. ഇതിലേക്ക് മുട്ടവെള്ള നല്ലതുപോലെ അടിച്ച് പതച്ചത് ചേര്‍ത്തിളക്കി, ഒരു നനഞ്ഞ അച്ചിലേക്ക് മാറ്റി വീണ്ടും സെറ്റാകാന്‍ വയ്ക്കുക. അതിനുശേഷം അച്ചില്‍ നിന്ന് ഒരു പ്ലേറ്റിലേക്കു മാറ്റുക. ഇത് ക്രീമിന്റെ കൂടെയോ അരിഞ്ഞ പഴങ്ങള്‍ക്കൊപ്പമോ കഴിക്കാം. |