Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
പാചകം
  Add your Comment comment
അടുക്കളപ്പണി എളുപ്പമാക്കാന്‍ ചില നുറുങ്ങു വിദ്യകള്‍
reporter
ഗ്ലാസ് പാത്രങ്ങള്‍ അടുക്കി വച്ചവ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പാത്രത്തിന്നിടയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. കേക്ക് പൊടിയാതെ മുറിച്ചെടുക്കാന്‍ നനഞ്ഞ കത്തി കൊണ്ട് മുറിക്കുക. കുറെ അധികം മുറിക്കാന്‍ ഉണ്ടെങ്കില്‍ കത്തി ഇടയ്ക്കിടയ്ക്ക് നനക്കുക. കാരറ്റും, ബീട്ട്രൂട്ട് വാടിപോയെങ്കില്‍ അല്പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വച്ച് എടുത്താല്‍ മതി. പൂരിക്ക് കുഴക്കുന്ന മാവില്‍ നാലഞ്ചു കഷ്ണം റൊട്ടി വെള്ളത്തില്‍ മുക്കി പിഴിഞ്ഞ ശേഷം ചേര്‍ക്കുക. പൂരി വളരെ മൃദുവും സ്വാദിഷ്ടവുമായിരിക്കും. ഫ്രിഡ്ജിലെ ദുര്‍ഗന്ധം കളയാന്‍, ഒരു പാത്രം നിറയെ കരി എടുത്തു ഫ്രിട്ജിനകത്ത് വക്കുക. ബേക്കിങ്ങ് സോഡാ ഒരു തുറന്ന ബോക്‌സില്‍ ഫ്രിഡ്ജില്‍ വച്ചാലും മതി. ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ സ്വാദ് കൂടും. തക്കാളി കൂടുതല്‍ രുചികരമാവാന്‍ പാകം ചെയ്യുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ക്കുക. സവാളയും വെളുത്തുള്ളിയും മറ്റും അരച്ചുചേര്‍ക്കുന്ന കറികളില്‍ വെള്ളത്തിന് പകരം അല്പം പാല്‍ ഒഴിക്കുക. ഗ്രേവിയ്ക്ക് കൂടുതല്‍ സ്വാദ് കിട്ടും. ഒപ്പം കൊഴുപ്പും. ഉപ്പു ചേര്‍ത്ത് വേവിച്ചാല്‍ പച്ചക്കറിയിലെ ജലാംശം നഷ്ടപ്പെടും. സ്വാദും കുറയും. അതുകൊണ്ട് നന്നായി വെന്തതിന് ശേഷം മാത്രം ഉപ്പ് ചേര്‍ക്കുക. ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള്‍ തൈരോ, പാലോ ചേര്‍ത്താല്‍ കൂടുതല്‍ മാര്‍ദ്ദവവും സ്വാദും ലഭിക്കും. ചോറില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ നെയ്യും ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കിയാല്‍ നല്ല സ്വോദോടെ കഴിക്കാം. മാവില്‍ ഒരു പിടി ചോറ് അരച്ച് ചേര്‍ത്താല്‍ നല്ല മയമുള്ള ദോശയും ഇഡ്ഡലിയും ഉണ്ടാക്കാം. ചപ്പാത്തി ഉണ്ടാക്കാന്‍ എടുത്ത പൊടിയുടെ കൂടെ സോയാബീന്‍ പൊടി ചേര്‍ത്താല്‍ പോഷകാംശം കൂടുതലുള്ള ചപ്പാത്തി കഴിക്കാം. സവാള വറുക്കുന്നതിന് മുമ്പ് അല്പം പാലില്‍ മുക്കുക. രുചി കൂടും. പാല്‍ കാച്ചാതെ ഉറയൊഴിച്ച് വെക്കുക. പിറ്റേ ദിവസം ഇത് ദോശമാവില്‍ കലര്‍ത്തിയാല്‍ ദോശയ്ക്ക് രുചിയും മൃദുത്വവും കിട്ടും.
 
Other News in this category

 
 




 
Close Window