Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.85 INR  1 EURO=73.39 INR
ukmalayalampathram.com
Thu 29th Jun 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സുന്ദരിയായ മന്ത്രിക്ക് മന്ത്രിയുടെ നിഷ്‌കളങ്കമായ പ്രോത്സാഹനം
reporter
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ തിരിച്ചടി നേരിട്ട സ്മൃതി ഇറാനിയെ വിമര്‍ശിച്ചും പരിഹസിച്ചും വാര്‍ത്തകള്‍ വരുന്നതിനിടെ സ്മൃതിക്ക് ഒരു അപ്രതീക്ഷിത കോണില്‍ നിന്നും പിന്തുണ. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവാണ് സ്മൃതിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സ്മൃതി ഇറാനി നിഷ്‌കളങ്കയായ വനിതയാണെന്നാണ് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായ ലാലുവിന്റെ വിലയിരുത്തല്‍. ഇത് മാത്രമല്ല, മന്ത്രി പദത്തിലിരുന്നുള്ള സ്മൃതിയുടെ പ്രവര്‍ത്തികളെ അഭിനന്ദിക്കാനും ലാലു മടിച്ചില്ല. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായിരിക്കെ സ്മൃതി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തതായി ലാലു പ്രസാദ് യാദവ് പറയുന്നു.
പക്ഷേ ടെക്‌സ്‌റ്റൈല്‍ മന്ത്രി പദത്തിലിരുന്നുള്ള സ്മൃതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയില്ലെന്നും ലാലു പറഞ്ഞു. പ്രധാന മന്ത്രി തന്റെ അധികാരം ഉപയോഗിച്ച് മന്ത്രിസഭാ പുനഃസംഘടന നടത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ സ്മൃതി ഇറാനിക്കാകില്ലെന്നും ലാലു പ്രസാദ് ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window