Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അല്ല സാറേ, ഇതു സ്ഥിരീകരിക്കാന്‍ ഭീകരരുടെ നേതാവിനൊരു കത്തയച്ചാലോ?
reporter
കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ മാത്രമാണുള്ളതെന്ന് ബഹ്‌റ പറഞ്ഞു. ഇതുസംബന്ധിച്ച് തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ബഹ്‌റ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും ഡിജിപി വ്യക്തമാക്കി.
പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ അഞ്ച് കുടുംബങ്ങളിലെ 16 പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. തീര്‍ഥാടനത്തിനെന്ന വ്യാജേന ജൂണ്‍ ആറിന് ഇവര്‍ രാജ്യം വിട്ടതായി ഒരാളുടെ ബന്ധു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഒഫ് എന്നാണ് പറയുന്നതെന്നും ബന്ധു അറിയിച്ചു. അതേസമയം ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു എന്നു കാണിച്ച് ഒരാള്‍ ബന്ധുവിന് വാട്‌സ് ആപ്പ് സന്ദേശം അയച്ചതായും വിവരങ്ങളുണ്ട്.
ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തൃക്കരിപ്പൂര്‍ എടച്ചാകൈയിലെ ഡോ. ഹിജാസും കുടുംബവും, ഉടുമ്പുന്തലയിലെ എന്‍ജിനീയറായ അബ്ദുള്‍ റഷീദും കുടുംബവും തൃക്കരിപ്പൂരിലെ മര്‍ഹന്‍, മര്‍ഷാദ്, പാലക്കാട് ജില്ലയില്‍ നിന്ന് ഇസ, യാനിയ, ഇവരുടെ ഭാര്യമാര്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. തെറ്റ് തിരുത്തി തിരിച്ച് വന്നില്ലെങ്കില്‍ മയ്യത്തുപോലും കാണേണ്ടെന്ന് കാണാതായവരുടെ ബന്ധുക്കള്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window