Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അവരിനി കൊടിയും വിളക്കുമില്ലാതെ വണ്ടിയോടിക്കട്ടെ
reporter
ഐഎഎസുകാരും സര്‍ക്കാര്‍ അഭിഭാഷകരും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരും കൊടിയോ ബീക്കണ്‍ ലൈറ്റോ വാഹനത്തില്‍ ഉപയോഗിക്കരുതെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശം. ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ഇവര്‍ക്ക് അവകാശമില്ലെന്നും നിയമലംഘനമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ അഭിഭാഷകരും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു നിയമാനുസൃതമല്ലെന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍ അഡ്വക്കറ്റ് ജനറലിനു കത്തയച്ചു.

പൊലീസില്‍നിന്നു ഡെപ്യൂട്ടേഷനു പോകുന്ന ഉദ്യോഗസ്ഥര്‍ കൊടിയോ ബീക്കണ്‍ ലൈറ്റോ ഉപയോഗിക്കാന്‍ പാടില്ലെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും തച്ചങ്കരി കത്തയച്ചു.

ഇതിനു പുറമെ ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍മാരടക്കമുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കാറില്‍ വച്ചിട്ടുള്ള അധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു തച്ചങ്കരി അഡ്വക്കേറ്റ് ജനറലിനു കത്തു നല്‍കി.ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ പലരും ഹൈക്കോര്‍ട്ട്, കേരള സ്റ്റേറ്റ് ബോര്‍ഡുകള്‍ വച്ചിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചുരുക്കം ചിലര്‍ ബീക്കണ്‍ ലൈറ്റും. ഇത്തരം ബോര്‍ഡുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം കാറില്‍ വയ്ക്കാവുന്ന ബോര്‍ഡിന്റ മാതൃകയും കൈമാറി. ബോര്‍ഡിന്റെ വലുപ്പം, നിറം, അക്ഷരങ്ങളുടെ കനം എന്നിവയും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കൊടി മാറ്റണമെന്ന ഗതാഗത കമ്മീഷണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് ഒരുവിഭാഗം െഎഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. പാലിക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കട്ടെയെന്നും ഇവര്‍ പറയുന്നു. ആദ്യം നിയമവശങ്ങള്‍ പരിശോധിക്കട്ടെ എന്നിട്ടു വനംവകുപ്പില്‍ തീരുമാനം നടപ്പാക്കാമെന്നായിരുന്നു ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.എസ്. കോറിയുടെ പ്രതികരണം.
 
Other News in this category

 
 




 
Close Window