Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
പാചകം
  Add your Comment comment
വിഷു സദ്യക്ക് പ്രഥമന്‍
Vishu Special
വിഷു ദിനത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ പലതരം ആഘോഷങ്ങളാണുള്ളത്. പായസം വയ്ക്കലും അടയുണ്ടാക്കലും സദ്യയൊരുക്കലുമൊക്കെ വിഷു സദ്യയുടെ ഭാഗം. മലയാളിയുടെ സദ്യയിലെ ആഡംബരമായ പ്രഥമന്‍ വിഷു സദ്യയിലും മുഖ്യ ഇനം തന്നെ. പ്രഥമന്‍ തയാറാക്കാനുള്ള എളുപ്പ മാര്‍ഗമിതാ.

ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കലരി- 250 ഗ്രാം
പഞ്ചസാര- 30 ഗ്രാം
വെളിച്ചെണ്ണ - 30 ഗ്രാം
തേങ്ങ - രണ്ട് (വലുത് )
ശര്‍ക്കര - 600 ഗ്രാം
വെണ്ണ - 50 ഗ്രാം
ഏലയ്ക്കാപ്പൊടി - ആവശ്യത്തിന്
നെയ്യ് - പാകത്തിന്
ഉണക്കമുന്തിരി - വലിയ സ്പൂണ്‍
കശുവിപ്പരിപ്പ് - 9

തയ്യാറാക്കുന്ന വിധം

- ഉണക്കലരി വൃത്തിയായി കഴുകി, വെള്ളം തോര്‍ത്തിയെടുത്ത ശേഷം നന്നായി പൊടിച്ച്, തരി ഇല്ലാതെ എടുക്കുക.
- അരിപ്പൊടിയും വെളിച്ചണ്ണയും പഞ്ചസാരയും യോജിപ്പിച്ച് പാകത്തിന് വെള്ളമൊഴിച്ച് ദോശമാവിന്റെ പരുവത്തില്‍ കലക്കുക.
- വാഴയില ചെറുതായി കീറി, ഒന്നു വാട്ടിയ ശേഷം അതിലേക്ക് മാവ് കൈകൊണ്ട് കോരിയൊഴിച്ച്, ഇല പൊട്ടാതെ ചുരുട്ടുക.
- ഇലയുടെ തണ്ടില്‍ നിന്നും നാരുകീറിയ ശേഷം ഇല കെട്ടിവയ്ക്കുക.
- പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച് അടുപ്പത്തു വച്ചു നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ കെട്ടിവച്ചിരിക്കുന്ന ഇലകള്‍ പൊട്ടിപ്പോകാതെ വെള്ളത്തിലിടുക.
- ഇരുവശവും കെട്ടിവയ്ക്കണം. ഇല്ലെങ്കില്‍ ഉള്ളില്‍ വെള്ളം കയറും.
- അട നന്നായി വെന്തശേഷം വാങ്ങി, വെള്ളം ഊറ്റിക്കളയുക.
- പിന്നീട് തണുത്ത വെള്ളമൊഴിച്ച്, അടകള്‍ ഇലയില്‍ നിന്ന് അടര്‍ത്തിയെടുക്കുക.
- ആറിയ ശേഷം ചെറിയ കഷണങ്ങളായി അരിയുക.
- തേങ്ങ ചിരണ്ടി, അരച്ചെടുത്ത് ഒന്നും രണ്ടും മൂന്നും പാല്‍ പിഴിഞ്ഞു മാറ്റി വയ്ക്കുക.
- ശര്‍ക്കര കുറച്ചു വെള്ളമൊഴിച്ച് തിളപ്പിച്ച് മണ്ണു കളഞ്ഞ ശേഷം മൂന്നാം പാലും അടയും ചേര്‍ത്തു നന്നായി തിളപ്പിക്കുക.
- വറ്റിത്തുടങ്ങുമ്പോള്‍ , രണ്ടാം പാലൊഴിച്ച് വറ്റിച്ചു പാകമാകുമ്പോള്‍ വെണ്ണ ചേര്‍ത്ത്, ആദ്യത്തെ പാലൊഴിച്ച് വാങ്ങിവയ്ക്കുക.
- ഇതില്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കിയ ശേഷം നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കുക.

വിഷുവിന് മധുരം പകരാനുള്ള പ്രഥമന്‍ ഇനി ചൂടോടെ വിളമ്പാം.
 
Other News in this category

 
 




 
Close Window