Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.22 INR  1 EURO=73.14 INR
ukmalayalampathram.com
Wed 28th Jun 2017
 
 
ഫാഷന്‍
  Add your Comment comment
വയസ്സ് അറുപതായെങ്കിലും ലിന്‍ ഇപ്പോഴും ഫാഷന്‍ പ്രേമിയാണ്
reporter
ചൈനയിലെ ഷെന്‍ഷാംഗ് സ്വദേശിയായ ലിന്‍ എന്ന മുത്തശ്ശി എന്താണു ചെയ്തതെന്ന് അവര്‍ക്കൊന്നു കാണിച്ചു കൊടുക്കണം. പ്രായത്തിനു തന്റെ സ്‌റ്റൈല്‍ സെന്‍സിനെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നു തെളിയിക്കുകയാണ് ഈ മുത്തശ്ശി. എണ്‍പതുകാരിയായ ലിന്‍ മുത്തശ്ശി ചെറുപ്പക്കാരെ തോല്‍പ്പിക്കുന്ന മോഡേണ്‍ വേഷത്തിലെത്തിയാണ് ഏവരെയും ഞെട്ടിച്ചത്.

സിന്‍ങുവ എന്ന ചൈനീസ് ദിനപത്രത്തിലാണ് മുത്തശ്ശിയുടെ ഫാഷന്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. റോക്ക് സ്‌റ്റൈലില്‍ അവതരിക്കാന്‍ മോഡേണ്‍ ഡ്രസുകളും ഹൈ ഹീല്‍ഡ് ചെരുപ്പുകളും മുത്തശ്ശി വാങ്ങി. മുത്തശിക്കാനെങ്കിലോ ഇതെല്ലം ധരിക്കാന്‍ വലിയ താല്‍പര്യവും. 10 സെന്റിമീറ്റര്‍ ഉയരമുള്ള ചെരിപ്പ് ഇട്ടപ്പോള്‍ മുത്തശ്ശി ആദ്യം ഒന്നു ഭയന്നെങ്കിലും പിന്നെ ഹൈഹീല്‍ അങ്ങോട്ട് ശീലമാവുകയും ചെയ്തു. മുത്തശ്ശിയെ വച്ചു നടത്തിയ മികച്ചൊരു  ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോ ഷൂട്ടിന്റെ സമയത്ത് മുത്തശ്ശി വളരെ ഉത്സാഹത്തിലായിരുന്നു. മുത്തശ്ശിയുടെ ഫാഷന്‍ ഷോയുടെ ചിത്രങ്ങള്‍ കൊച്ചുമകനാണ് ഇന്റര്‍നെറ്റില്‍ ഇട്ടത്.
 
Other News in this category

 
 




 
Close Window