Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.93 INR  1 EURO=70.33 INR
ukmalayalampathram.com
Wed 29th Mar 2017
 
 
ഫാഷന്‍
  Add your Comment comment
ഉടുതുണിയില്ലാതെ ഫാഷന്‍ പരീക്ഷിക്കുകയാണ് സാറ
reporter
സൗന്ദര്യ സങ്കല്‍പമെടുത്താല്‍ അന്നും ഇന്നും മുടിയുടെ സ്ഥാനമൊന്നു വേറെ തന്നെയാണ്. പണ്ടൊക്കെ മുട്ടോളം നീണ്ടുകിടക്കുന്ന മുടിയായിരുന്നു ഫാഷന്‍. കാലം മാറിയപ്പോള്‍ മുടിയുടെ നീളം കുറഞ്ഞു വന്നു. ലെയര്‍ കട്ടും സ്‌ട്രെയിറ്റനിങും ബോബ് ചെയ്യുന്നതുമൊക്കെയാണിപ്പോള്‍ തരംഗം. പക്ഷേ അപ്പോഴും മുടിയോടുള്ള പ്രണയം മൂത്ത് അതൊരിക്കലും വെട്ടാതെ മനോഹരമായി കൊണ്ടുനടക്കുന്നവരും നമുക്കു ചുറ്റുമുണ്ട്. കാലിഫോര്‍ണിയ സ്വദേശിയായ സാറ ബെയ്ഗി ഓണ്‍ലൈനിലെ താരമാകുന്നതും തന്റെ മുടിയഴകു കൊണ്ടാണ്.

സാറ മുടി വെട്ടിയിട്ട് അഞ്ചു വര്‍ഷമായി. അഞ്ചടി ആറിഞ്ച് ഉയരമുള്ള അവളുടെ മുടിയുടെ നീളം മൂന്നടി ഏഴിഞ്ചാണ്. അതായത് ഉയരത്തിന്റെ പകുതിയില്‍ ഏറെ വരും മുടിയുടെ നീളം. പത്തൊമ്പതുകാരിയായ സാറ ബെയ്ഗി, മാഡം കുഷ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലെ ബോള്‍ഡ് ബ്യൂട്ടിയാണ്.
സാറയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചാവിഷയം. വസ്ത്രത്തിനു പകരം അവള്‍ ഉപയോഗിച്ചത് തന്റെ നീണ്ട ഇടതൂര്‍ന്ന മുടിയാണ്. സാറയുടെ കിടിലന്‍ ലുക്ക് കണ്ട് ആരാധകര്‍ കൂടിയിരിക്കുകയാണ് ഇപ്പോള്‍. 'തലമുടി ഷര്‍ട്ടിനു പകരമായി ഉപയോഗിച്ചപ്പോള്‍...' എന്ന ക്യാപ്ഷന്‍ നല്‍കിയാണു സാറ ചിത്രം പങ്കുവച്ചത്. മുടി ഇരുവശത്തേക്കും പകുത്തു വിടര്‍ത്തിയിട്ടാല്‍ ശരീരഭാഗങ്ങളൊന്നും കാണില്ല, അത്രത്തോളം വണ്ണവും നീളവുമാണു മുടിക്ക്.
 
Other News in this category

 
 




 
Close Window