Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
ഫാഷന്‍
  Add your Comment comment
ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം
reporter
മേക്അപില്‍ മുന്‍പന്തിയിലാണ് ചുണ്ടുകളുടെ സ്ഥാനം. ചുവന്നു തുടുത്ത അധരങ്ങള്‍ പെണ്ണിനു പ്രത്യേക അഴകാണു നല്‍കുന്നത്. അതുകൊണ്ടു തന്നെ ലിപ്സ്റ്റിക്കും ലിബ് ബാമുമൊക്കെ ഇന്നു പെണ്‍കുട്ടികളുടെ മേക്അപ് കിറ്റുകളിലെ സ്ഥിരം കൂട്ടികാരിയാണ്.

ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരാണു നിങ്ങള്‍? തിരഞ്ഞെടുക്കുന്ന ലിപ്സ്റ്റിക് തന്റെ നിറത്തിനും ചുണ്ടിനും ചേരുന്നതാണോയെന്നും നീണ്ടുനില്‍ക്കുന്നതാണോ എന്നുമൊക്കെയായിരിക്കും അല്ലേ ആദ്യ പരിഗണനകള്‍. വെറുതെയെങ്കിലും മോഹിച്ചിട്ടുണ്ടാകില്ലേ പൂക്കളെപ്പോലെ മനോഹരമായ സുഗന്ധം പടര്‍ത്തുന്ന ലിപ്സ്റ്റിക്കുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന്. അത്തരം മോഹങ്ങളുമായി നടക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണു പുറത്തു വരുന്നത്. യഥാര്‍ഥ പൂക്കള്‍ തന്നെയുള്ള ലിപ്സ്റ്റിക്കുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. പറ്റിക്കലാണെന്നു കരുതി തള്ളുംമുമ്പു കേട്ടോളൂ ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈലിജുമെയ് എന്ന ബ്രാന്‍ഡ് ആണ് പൂക്കളാല്‍ സുന്ദരമായ ലിപ്സ്റ്റിക്കുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

യഥാര്‍ഥ പുഷ്പങ്ങള്‍ അകത്തുണ്ടെന്നതു മാത്രമല്ല മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ജെല്ലി ലിപ്സ്റ്റിക്കിന്. ചുണ്ടിലാകെ സ്വര്‍ണ നിറത്തിലുള്ള പൊട്ടുകളും ഈ ലിപ്സ്റ്റിക് പടര്‍ത്തും. തീര്‍ന്നില്ല ഉപയോഗിക്കുന്നയാളുടെ മൂഡിനനുസരിച്ചു ലിപ്സ്റ്റിക്കിന്റെ നിറം സമയാസമയം മാറുകയും ചെയ്യും. അതായത് സന്തോഷത്തോടെ ഇരിക്കുമ്പോള്‍ ചുണ്ടുകള്‍ക്ക് ഒരു നിറവും സങ്കടമോ ദേഷ്യമോ ഒക്കെ വന്നിരിക്കുമ്പോള്‍ മറ്റൊരു നിറവും ആയിരിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ഹോളിവുഡ് മൂവി സ്‌റ്റൈല്‍ ലിപ്സ്റ്റിക്. ശരീരത്തിന്റെ താപത്തിനും പിഎച്ച് ലെവലിനും അനുസരിച്ചാണ് ലിപ്സ്റ്റിക്കിന്റെ നിറം മാറുന്നത്.
 
Other News in this category

 
 




 
Close Window