Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.98 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നിലവിളിക്കിനോട് ദേഷ്യം, ദൈവ സ്തുതിയോടു കലി...
reporter
സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലെ ചടങ്ങുകളിലും നിലവിളക്കു കൊളുത്തുന്നതും ദൈവത്തെ വര്‍ണിച്ചു കൊണ്ടുള്ള പ്രാര്‍ഥനയും ഒഴിവാക്കണമെന്നു മന്ത്രി. ജി. സുധാകരന്‍. സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ ഉദ്ഘാടനത്തിനു നിലവിളക്ക് തെളിക്കേണ്ട ആവശ്യമില്ല. അത് ഭരണഘടനാപരമല്ല. നിലവിളക്കു കൊളുത്താന്‍ ആരെയും നിര്‍ബന്ധിക്കേണ്ട കാര്യമില്ല. ആവശ്യമുള്ളവര്‍ വിളക്ക് തെളിക്കുന്നതിനെ എതിര്‍ക്കേണ്ടതുമില്ല.

നിലവിളക്ക് തെളിക്കാത്തതിന്റെ പേരില്‍ ഒരു മുന്‍മന്ത്രിയെ ആരോപണങ്ങളിലൂടെ വളഞ്ഞിട്ടു ആക്രമിച്ച നടപടി ശരിയല്ല. സര്‍ക്കാര്‍ പരിപാടി മതപരിപാടിയാക്കി മാറ്റേണ്ടതില്ല. പൊതുപരിപാടികളില്‍ ദേശഭക്തി ഗാനം ആലപിക്കാം. ഹിന്ദു പുരോഹിതന്‍മാര്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കണം. ഇതിനെതിരെ ചോദ്യം ചെയ്യാത്താവരുടെ സംസ്‌കാരം ബ്രാഹ്മണ മേധാവിത്വത്തിന് ഇപ്പോളും ചൂട്ടുകറ്റ പിടിക്കുന്നവരാണ്. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി മുതുകുളത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുുന്നു ജി.സുധാകരന്‍.

ജാതി എഴുതുകയോ പറയുകയോ ചെയ്യുന്നത് നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് സംവരണ കാര്യത്തില്‍ മാത്രമാകണം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പോലും ജാതി എഴുതരുത്. മരണ ശേഷം മൃതദേഹം അധിക സമയം വച്ചു കൊണ്ടിരിക്കുന്നത് പരേതനോടു ചെയ്യുന്ന അനീതിയാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 
 
Other News in this category

 
 




 
Close Window