Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.93 INR  1 EURO=70.33 INR
ukmalayalampathram.com
Wed 29th Mar 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വന്ധ്യംകരണം കീ ജയ്...
reporter
അടുത്തമാസം ഒന്നുമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടി വന്ധ്യംകരിക്കാനും വളര്‍ത്തുനായ്ക്കള്‍ക്കു റജിസ്‌ട്രേഷനും പ്രതിരോധ കുത്തിവയ്പും ഉറപ്പാക്കാനും തദ്ദേശവകുപ്പിന്റെ കര്‍മപദ്ധതി. അക്രമകാരികളായ നായ്ക്കളെ കൊല്ലണമെന്നാണ് സര്‍ക്കാര്‍ നയമെങ്കിലും നിയമനടപടി ഭയന്ന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെയാണ് വകുപ്പ് കര്‍മപദ്ധതി തയാറാക്കിയിരിക്കുന്നത്.

വന്ധ്യംകരിച്ചു കഴിഞ്ഞാല്‍ അക്രമകാരികളായ നായ്ക്കള്‍ ശാന്തരാകുമെന്നാണ് ഇതിനുള്ള ഔദ്യോഗിക വിശദീകരണം. കലക്ടര്‍മാരാണ് കര്‍മപദ്ധതിയുടെ നോഡല്‍ ഓഫിസര്‍മാര്‍. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വെറ്ററിനറി ഡോക്ടര്‍മാരെയും വിളിച്ചുകൂട്ടി കലക്ടര്‍ വന്ധ്യംകരണ പദ്ധതി തയാറാക്കണം.

ഈ മാസം 31നു മുന്‍പു പദ്ധതിക്ക് അന്തിമരൂപം നല്‍കി തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉറപ്പാക്കണം. നായ്ക്കളെ പിടികൂടാന്‍ ലൈസന്‍സുള്ളവര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കണം. നായ്പിടിത്തക്കാരില്ലെങ്കില്‍ താല്‍പര്യമുള്ളവരെ പരിശീലിപ്പിക്കണം. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഷെല്‍റ്ററുകള്‍ സ്ഥാപിച്ചു നായ്ക്കളെ പാര്‍പ്പിക്കണം.

ഷെല്‍റ്ററുകള്‍ക്കു സമീപം ശസ്ത്രക്രിയ സൗകര്യമൊരുക്കണം. വന്ധ്യംകരിച്ചശേഷം വീണ്ടും ഷെല്‍റ്ററുകളില്‍ പാര്‍പ്പിക്കണം. മുറിവുണങ്ങിയശേഷം പിടികൂടിയ അതേ സ്ഥലത്തു വിടണം. ഒരു നായയെ 10 ദിവസമാണ് ഷെല്‍റ്ററില്‍ പാര്‍പ്പിക്കേണ്ടത്. തെരുവുനായ് ശല്യം നിയന്ത്രിക്കാന്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ആരംഭിച്ചു.
 
Other News in this category

 
 




 
Close Window