Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.38 INR  1 EURO=75.31 INR
ukmalayalampathram.com
Fri 18th Aug 2017
 
 
ആരോഗ്യം
  Add your Comment comment
റോബോട്ടിനെ ഉപയോഗിച്ച് കണ്ണ്, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
reporter

ലണ്ടന്‍: സമീപഭാവിയില്‍ തന്നെ ആശുപത്രി ജീവനക്കാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് യുകെ തയാറെടുക്കുന്നു. അടുത്തിടെ റോബോട്ടിനെ ഉപയോഗിച്ച് കണ്ണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയതിനു പിന്നാലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി. ഒക്സ്ഫഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലാണ് എഴുപതുവയസുകാരന്‍ വില്യം ബീവറുടെ കാഴ്ച തടസപ്പെടുത്തി കണ്ണിനകത്തു വളരുന്ന പാട നീക്കം ചെയ്യാന്‍ ഡോക്റ്റര്‍മാര്‍ റോബോട്ടിന്റെ സഹായം തേടിയത്. റോബോട്ടുകളെ ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്നതു സാധാരണമായിട്ടുണ്ടെങ്കിലും നേത്ര ശസ്ത്രക്രിയയ്ക്ക് ഇതാദ്യമാണ്.

ഒരു മില്ലിമീറ്ററിന്റെ നൂറിലൊന്നു മാത്രം വലിപ്പമുള്ള പാടയാണു കണ്ണിനകത്തുനിന്നു റോബോട്ട് നീക്കം ചെയ്തത്. കണ്ണിന്റെ പ്രതലത്തില്‍ നേരിയ സുഷിരമിട്ടശേഷം സൂചി ഉപയോഗിച്ചു നടത്തുന്ന ഈ ശസ്ത്രക്രിയയ്ക്ക് അങ്ങേയറ്റം കൃത്യത ആവശ്യമാണ്. അല്ലെങ്കില്‍ കണ്ണിനു തകരാറു സംഭവിക്കാം. ഈ ജോലിയാണു ഡച്ച് കമ്പനി വികസിപ്പിച്ചെടുത്ത റോബോട്ട് ഡോക്റ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഈ ഓപ്പറേഷന്‍ വിജയകരമായതോടെ കൂടുതല്‍ പേരെ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. 

ഇതിനു പിന്നാലെയാണ് റോബോട്ടുകളെ ഉപയോഗിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. വേദനകുറവും പേശികള്‍ക്ക് കുറവ് തകരാര്‍ ഉണ്ടാകുമെന്നതിനാലും റോബോട്ട് ശസ്ത്രക്രിയ നല്ലതാണെന്ന് ഡോക്റ്റര്‍മാര്‍. ഒപ്പം കൃത്യതയും ലഭിക്കും. ലണ്ടനിലെ സെന്റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ഈ ഓപ്പറേഷന്‍ നടന്നത്. ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ഭേദമാകാന്‍ രോഗിക്ക് പാരസെറ്റമോള്‍ മാത്രം മതിയാകും. മുന്‍കാലങ്ങളില്‍ മോര്‍ഫിന്‍ ആയിരുന്നു നല്‍കിയിരുന്നത്. മനുഷ്യര്‍ ചെയ്യുന്നതിനെക്കാള്‍ 80 ശതമാനം വേദന കുറയ്ക്കാന്‍ റോബോട്ടിക് ശസ്ത്രക്രിയ വഴി സാധിക്കുമെന്ന് സര്‍ജന്മാര്‍. ഒപ്പം ആളുകളുടെ എണ്ണവു ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. പുരുഷനേയും സത്രീയെയുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ഒട്ടും വേദന അറിഞ്ഞില്ലെന്നും മറ്റ് ഓപ്പറേഷനുകളെ അപേക്ഷിച്ച് ഒട്ടും അസ്വസ്ഥത തോന്നിയില്ലെന്നും ഇവര്‍ പറയുന്നു. ഏതായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ റോബോട്ടുകളുടെ സഹായത്തോടെ നടത്താനാണ് അധികൃതരുടെ തീരുമാനം.


 

 
Other News in this category

 
 




 
Close Window