Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
Teens Corner
  Add your Comment comment
യുവാവിന്റെ കാമുകി ഓടി വന്ന് ഭീമാകാരമായ കേക്കിനു മുകളിലേക്ക് എടുത്ത് ചാടി. ശരീരത്തും മുഖത്തും മുഴുവന്‍ കേക്കിനാല്‍ അഭിഷേകയായ യുവതി തന്റെ കാമുകനെ നോക്കി ചിരിച്ചു
reporter
ജന്മദിനം ആഘോഷമാക്കി കൊണ്ടാടാത്തവര്‍ വളരെ ചുരുക്കമാണ്. പലരും വ്യത്യസ്ത രീതികളിലാണ് ജന്മദിനം ആഘോഷിക്കുന്നത്. എല്ലാവരുടെയും ജന്മദിനത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് കൊതിയൂറുന്ന കേക്ക് വിഭവങ്ങള്‍.

കേക്ക് കട്ട് ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്നതാണ് സാധാരണയുള്ള രീതി. എന്നാല്‍ അമേരിക്കയിലെ ഒരു ടെക്കി തന്റെ ജന്മദിനം ആഘോഷിക്കുകയും കേക്ക് കട്ട് ചെയ്തതും തികച്ചും പുതുമയാര്‍ന്ന രീതിയിലാണ്. കാലിഫോര്‍ണിയയിലെ പേരെടുത്ത സോഫ്റ്റ്‌വയര്‍ കമ്പനി ഉദ്യോഗസ്ഥനാണ് നമ്മുടെ 'ബെര്‍ത്ത് ഡെ ബോയ്'. അപ്പോള്‍ പിന്നെ ജന്മദിനം കുറച്ച് ടെക്കി സ്‌റ്റൈലില്‍ തന്നെ ആക്കാന്‍ അദ്ദേഹം ആഗ്രഹം കാണിച്ചു.

ഇതിനായി 250 കിലോയോളം തൂക്കം വരുന്ന ഒരു വമ്പന്‍ ഒരു ഐ ഫോണ്‍ മാതൃകയിലുള്ള കേക്കാണ് അദ്ദേഹം ഓര്‍ഡര്‍ ചെയ്ത് നിര്‍മ്മിച്ചത്. തുടര്‍ന്ന് ജന്മദിനം ആഘോഷിക്കുന്ന പുല്‍ മൈതാനിയിലേക്ക് തന്റെ സുഹൃത്തുക്കളെയെല്ലാം യുവാവ് ക്ഷണിച്ചു.

കേക്ക് കണ്ട എല്ലാവരും തന്നെ ഞെട്ടിപ്പോയി, ഒരു എമണ്ടന്‍ കേക്ക് അതും ഐ ഫോണ്‍ മാതൃകയില്‍. പക്ഷേ കേക്ക് എങ്ങനെ മുറിക്കും? കൂട്ടുകാരുടെ ചോദ്യം ഉയര്‍ന്നു. പിന്നെ പറയണോ തന്റെ സുന്ദരിയായ കാമുകി കേക്കിനു മുകളില്‍ ചാടിയാണ് കേക്ക് മുറിക്കുന്നതെന്ന് യുവാവ് സുഹൃത്തുക്കളോടായി പറഞ്ഞു.

പിന്നെ താമസിച്ചില്ല യുവാവിന്റെ കാമുകി ഓടി വന്ന് ഭീമാകാരമായ കേക്കിനു മുകളിലേക്ക് എടുത്ത് ചാടി. ശരീരത്തും മുഖത്തും മുഴുവന്‍ കേക്കിനാല്‍ അഭിഷേകയായ യുവതി തന്റെ കാമുകനു നേരെ ചിരിച്ചു കൊണ്ടു നിന്നും. പിന്നെ മറ്റ് കൂട്ടുകാര്‍ എത്തി ആ ഐഫോണ്‍ കേക്കിനെ ചെറു കഷണങ്ങളക്കി എല്ലാവരും പങ്ക് വെയ്ക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കേക്കാണ് താന്‍ ജന്മദിനത്തില്‍ മുറിച്ചതെന്ന് യുവാവ് പറഞ്ഞു.
 
Other News in this category

 
 




 
Close Window