Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
ആരോഗ്യം
  Add your Comment comment
എണ്‍പതാം വയസ്സില്‍ മുത്തശ്ശി ജോലി ചെയ്യുകയാണ്, ഇതാണ് ആരോഗ്യം...
reporter
സഹപ്രവര്‍ത്തകരൊക്കെ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്നും ജോലിചെയ്യാതെ വെറുതെയിരിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്നും മുത്തശ്ശി പറയുന്നു. അതുകൊണ്ടുതന്നെ ജോലിയില്‍ നിന്ന് വിരമിക്കുകയുമില്ലെന്നും മുത്തശ്ശി പറയുന്നു. ഇന്ത്യാനയിലെ പെര്‍പ് സ്‌കൂളില്‍ സെക്രട്ടറിയായാണ് ആദ്യ നിയമനം. പിന്നീട് ഇന്ത്യാനയിലെ കാള്‍വര്‍ അക്കാഡമീസില്‍ സെക്രട്ടറിയായി ജോലിതുടര്‍ന്ന മുത്തശ്ശി ഇപ്പോള്‍ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ 80 ാം വാര്‍ഷികം ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്.

1935 ല്‍ കാള്‍വര്‍ ഹൈസ്‌കൂളില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെയാണ് എലിസബത്ത് ജോലിയില്‍ പ്രവേശിച്ചത് ഡീന്‍ അസിസ്റ്റ്!റ് ആയിട്ടായിരുന്നു ജോലിതുടങ്ങിയത്. ഇന്ന് ഫാക്വല്‍റ്റി ഇന്‍ഫര്‍മേഷനുമായി ബന്ധപ്പെട്ട ജോലികളാണ് സെക്രട്ടറി മുത്തശ്ശി ചെയ്യുന്നത്.

ചെയ്യുന്ന ജോലികളുടെയെല്ലാം ഹാര്‍ഡ് കോപികള്‍ മുത്തശ്ശി സൂക്ഷിക്കുന്നുണ്ട്. കംപ്യൂട്ടറൊക്കെ രംഗപ്രവേശനം ചെയ്തിട്ട് നാളേറെയായെങ്കിലും മുത്തശ്ശിക്ക് ഇന്നും പ്രിയം ടൈപ്‌റൈറ്ററുകളോടാണ്. കംപ്യൂട്ടറുകള്‍ ഉപയോഗിക്കാത്തതെന്താണെന്ന് ചോദിച്ചാല്‍ മുത്തശ്ശിയുടെ ഉത്തരമിതാണ് 'ജോലിയില്‍ പ്രവേശിച്ച് ഇത്രകാലമായിട്ടും ഞാന്‍ ടൈപ് ചെയ്യുന്നത് ടൈപ്‌റൈറ്ററുകളിലാണ്. കംപ്യൂട്ടറിന്റെ ആവശ്യം എനിക്കില്ല. പുതിയ ടെക്‌നോളജികള്‍ വന്നുവെന്നുകരുതി അത് പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ'.

ഇത്തിരിപിടിവാശിക്കാരിയാണെങ്കിലും ടെലിഗ്രാഫ് മുതല്‍ ഇന്റര്‍നെറ്റ് വരെയുള്ള സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് തന്റെ ഔദ്യോഗികജീവിതത്തിലൂടെ സാക്ഷ്യംവഹിക്കാന്‍ എലിസബത്ത് മുത്തശ്ശിക്കായിട്ടുണ്ട്.
 
Other News in this category

 
 




 
Close Window