Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.82 INR  1 EURO=76.78 INR
ukmalayalampathram.com
Wed 18th Oct 2017
 
 
ആരോഗ്യം
  Add your Comment comment
കട്ടന്‍ ചായ കുടിച്ചാല്‍ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ?
reporter
ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായയ്ക്കുള്ള കഴിവ് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ് ആയ ഫ്‌ലവനോയിഡുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല ഹൃദയ ധമനികളുടെയും രക്തക്കുഴലുകളുടെയും ആരോഗ്യവും കാക്കുന്നു. തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും മാംഗനീസും ഹൃദയപേശികള്‍ക്കു ബലം നല്‍കുന്നു.

ബിരിയാണിയോടൊപ്പം കട്ടന്‍ കുടിക്കുന്നത് കേരളത്തില്‍ പലരുടെയും ശീലമാണ്. ഇതിനു ശാസ്ത്രത്തിന്റെ പിന്തുണ ഉണ്ടെന്ന കാര്യം എന്നാല്‍ പലര്‍ക്കും അറിയില്ല . തേയിലയില്‍ അടങ്ങിയിരിക്കുന്ന ടാനിന്‍ ആണ് ദഹനത്തിനു സഹായിക്കുന്നത്. ഗ്യാസ്ട്രബിളില്‍ ന്നിന്നും കുടല്‍രോഗങ്ങളില്‍ നിന്നും ടാനിന്‍ ദഹന വ്യവസ്ഥയെ സംരക്ഷിക്കുന്നു. ഇതുമാത്രമല്ല വയറിളക്കത്തിന് ആശ്വാസം നല്‍കാനും കട്ടന്‍ ചായയ്ക്കു കഴിയും.

വൈറ്റമിന്‍ ബി12, സി, ഇ എന്നിവ മാത്രമല്ല ചര്‍മ സംരക്ഷണത്തിനു സഹായിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എനിവ ധാരാളമുണ്ട് കട്ടനില്‍. ചര്‍മത്തില്‍ ചുളിവുകളും മുഖക്കുരുവും വരാതെ കാക്കാനും ചായയ്ക്കു കഴിവുണ്ട്. സൂര്യാഘാതം കുറയ്ക്കാന്‍ തേയില വെള്ളം മുഖത്ത് പുരട്ടാം. അതുപോലെ ഉപയോഗിച്ച് കഴിഞ്ഞ ടീബാഗുകള്‍ കൊണ്ടു കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും സാധിക്കും.
 
Other News in this category

 
 




 
Close Window