പുരുഷന്റെ കരുത്തും സ്ത്രൈണ സൗന്ദര്യവും സമന്വയിക്കുന്ന പുതിയ നൃത്തസംഘങ്ങളുടെ ആസ്വാദകര്‍ ഇന്ന് അനവധിയാണ്.
പല പ്രതിസന്ധികളെയും പിന്തള്ളിയാണ് ഈ താരങ്ങളും കലാരൂപങ്ങളും ജനകീയമായത്. ഒരുപാട് ക്ലേശങ്ങളും മാനസിക പീഡകളും ഇന്നും തുടരുന്നുണ്ടെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന സ്വീകാര്യതയാണ് ഈ കലാകാരന്മാര്ക്ക് ലഭിക്കുന്നത്.
ഓരോ വേഷവും സ്വയം തിരഞ്ഞെടുത്ത് സ്വയം നൃത്തം പഠിച്ച് സ്വയം ചമയം അലങ്കരിച്ചാണ് ഇവര്‍ വേദികളിലെത്തുന്നത്. പരാശ്രയമില്ലാതെ സ്വയം പര്യാപ്തത നേടിയ ഒരു കലാസൃഷ്ടി.
കഥകളി, ബാലെ, നാടകം എന്നിവയിലെല്ലാം പുരുഷന്മാര് സ്ത്രീകഥാപാത്രങ്ങളെ പണ്ടും ചെയ്തിട്ടുണ്ടെങ്കിലും 'ഗുരുവായൂര്‍ സൗപര്‍ണ്ണിക' എന്ന കലാസമിതിയാണ് ആണുങ്ങളിലെ പെണ്‍സൗന്ദര്യം ഉത്സവപ്പറമ്പുകളിലെത്തിച്ചത്.
25 കിലോ തൂക്കം വരുന്ന കോലങ്ങള്‍ മുഖത്ത് പിടിപ്പിക്കുകയെന്നത് സ്ത്രീകള്‍ക്ക് അസാധ്യമായ ഒന്നായിരുന്നു. ഗുരുവായൂര്‍ സൗപര്‍ണ്ണിക ഗുരുവായൂരപ്പന് അടക്കമുള്ള ദൈവങ്ങളെ ഈ കലാരൂപത്തിലൂടെ ആഘോഷങ്ങളിലെ മനോഹര നൃത്തരൂപങ്ങളാക്കി. ഇതോടകം 85 ഇനം നൃത്തരൂപങ്ങള്‍ സൗപര്‍ണ്ണിക ചെയ്തതായി സെക്രട്ടറി എന്‍.ടി. സനീഷ് പറഞ്ഞു. പൂരം, കാവടി, കുമ്മാട്ടി തുടങ്ങി സാംസ്കാരിക ഘോഷയാത്ര വരെ സ്ത്രീവേഷങ്ങള്‍ക്ക് ലഭിച്ച പ്രശംസ ഇത്തരം കലാരൂപങ്ങളെ കൂടുതല്‍ പുതുമയിലേക്ക് നയിച്ചു. വിവിധ ദൈവങ്ങള്‍ക്ക് പുറമെ ഉലക്ക നൃത്തം, മുറം നൃത്തം എന്നിവയും ശ്രദ്ധേയമായി.
ഗുരുവായൂര്‍ സൗപര്‍ണ്ണിക കൂടാതെ ഏങ്ങണ്ടിയൂര്‍ ശിവഗംഗ, പാവറട്ടി ചിലമ്പൊലി, വെങ്കിടങ്ങ് ശ്രീമുരുക, ഹരിപ്പാട് ഭാവന, കൊല്ലം കേരളപുരം ശ്രീമുരുക നാടന്‍ കലാരൂപം, വെങ്കിടങ്ങ് ശ്രീഭദ്ര തുടങ്ങി അനവധി കലാസമിതികള്‍
കൊല്ലം കൊറ്റംകുളങ്ങരയില്‍ 12 വര്‍ഷം മുമ്പ് ചമയവിളക്ക് പിടിക്കാന്‍ പെണ്‍വേഷം കെട്ടിയായിരുന്നു റിഷിയുടെ തുടക്കം. ചാനലിലും മറ്റുമായി നിരവധി പരിപാടികള്‍ നടത്തിയതോടെ എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിഞ്ഞു. പക്ഷേ വേഷം പെണ്ണാവണം എന്ന് മാത്രം. ഉത്സവ രാത്രികളില്‍ ഒരു സെലിബ്രിറ്റിയുടെ പ്രൗഢിയോടെയാണ് റിഷി അടക്കമുള്ള കലാകാരന്മാര് ആസ്വാദകര്ക്കിടയിലൂടെ നിങ്ങുക. |