Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
Teens Corner
  Add your Comment comment
സന്ന്യാസിനിമാര്‍ പൊതുസമൂഹവും മാധ്യമങ്ങളുമായി ഇടപെടരുതെന്നും മഠങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടവരാണെന്നുമാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, ഇത്തരം ധാരണകളില്‍ ദ്രോല്‍മയ്ക്ക് വിശ്വാസമില്ല
reporter
സന്ന്യാസിനിമാര്‍ നേപ്പാളില്‍ അത്ര അപൂര്‍വമല്ല. എന്നാല്‍ അനി ചോയിങ് ദ്രോല്‍മയെന്ന പോപ്പ് ഗായിക കുട്ടികള്‍ക്ക് പോലും സുപരിചിതയാണ്.

ഹിമാലയന്‍ രാജ്യത്തിലും വിദേശ രാജ്യങ്ങളിലും അത്ര പ്രശസ്തയാണ് ഈ ബുദ്ധസന്ന്യാസിനി. യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറായി പ്രവര്‍ത്തിക്കുകയും പെണ്‍കുട്ടികള്‍ക്കായി സ്‌കൂളും വൃക്കരോഗികള്‍ക്കായി ആസ്പത്രിയും നടത്തുന്നുണ്ടെങ്കിലും പോപ്പ് ഗായിക എന്ന നിലയിലാണ് ഈ സന്ന്യാസിനി കൂടുതല്‍ പ്രശസ്ത.


നേപ്പാളി രാഗതാളങ്ങളും തിബറ്റന്‍ ദേവഗീതങ്ങളും കൂട്ടിച്ചേര്‍ത്തുള്ള ദ്രോല്‍മയുടെ പോപ്പ് ഗാനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലടക്കം നിരവധി ആരാധകരുണ്ട്. ശാന്തിയും സമാധാനവും ഐക്യവുമെന്ന ആശയങ്ങളാണ് ഈ 45കാരിയുടെ പാട്ടുകള്‍ വ്യത്യസ്തമാക്കുന്നത്.

സന്ന്യാസിനിമാര്‍ പൊതുസമൂഹവും മാധ്യമങ്ങളുമായി ഇടപെടരുതെന്നും മഠങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടവരാണെന്നുമാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, ഇത്തരം ധാരണകളില്‍ ദ്രോല്‍മയ്ക്ക് വിശ്വാസമില്ല.

പരമ്പരാഗത ബുദ്ധസന്ന്യാസിനീ വേഷവുമായി ദ്രോല്‍മയെത്തുമ്പോള്‍ വേദി ആര്‍പ്പും വിളിയുമായി മുഖരിതമാകുമെങ്കിലും ആലാപനം തുടങ്ങിക്കഴിഞ്ഞാല്‍ മൊട്ടുസൂചി വീണാല്‍പ്പോലും കേള്‍ക്കാവുന്ന നിശ്ശബ്ദതയിലായിരിക്കും ആരാധകരും വേദിയും.
 
Other News in this category

 
 




 
Close Window