Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=72.45 INR
ukmalayalampathram.com
Wed 24th May 2017
 
 
ആരോഗ്യം
  Add your Comment comment
വിളര്‍ച്ചയുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് അസുഖങ്ങളുണ്ടാകുന്നു
reporter
രക്തനഷ്ടംമൂലം പ്രസവസമയത്ത് സ്ത്രീകള്‍ മരിക്കുന്നതിന്റെ പ്രധാന കാരണം വിളര്‍ച്ചയാണ്. പ്രസവസമയത്തെ 20 ശതമാനം മാതൃമരണവും സംഭവിക്കുന്നത് വിളര്‍ച്ച മൂലമാണ്.
വിളര്‍ച്ച ബാധിച്ച അമ്മമാരില്‍ നിന്ന് കാലം തികയാതെയുള്ള പ്രസവവും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സമയമെത്താതെയുള്ള പ്രസവവും നവജാതശിശുക്കളുടെ തൂക്കക്കുറവും കുഞ്ഞിന്റെ മരണത്തിന് കാരണമായേക്കാം. അമ്മമാരിലെ ഹീമോഗ്‌ളോബിന്റെ ഓരോ യൂണിറ്റിലും 1 g/dL എന്ന തോതിലുള്ള വര്‍ധനവ് കുഞ്ഞുങ്ങളുടെ മരണനിരക്ക് 24 ശതമാനം കുറയ്ക്കുമെന്നാണ് പഠനം.
വിളര്‍ച്ചയുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവും അണുബാധയും മറ്റു അസുഖങ്ങളും ഉണ്ടാകുന്നു.
വികസ്വര രാജ്യങ്ങളിലെ മൊത്ത രോഗബാധയുടെ 2.4 ശമതാനത്തിനും കാരണം വിളര്‍ച്ചയും അയഡിന്‍, വിറ്റാമിന്‍ എ എന്നിവയുടെ അപര്യാപ്തതയുമാണ്. ലോകാരോഗ്യസംഘടനയുടെ (2002) പഠനമനുസരിച്ച് വികസ്വര രാജ്യങ്ങളിലെ രോഗബാധയുടെ ഒന്‍പതു മുതല്‍ 10 ശമതാനത്തിനു വരെ കാരണം ഇവ മൂന്നുമാണ്.
പഠനങ്ങളനുസരിച്ച് ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ അനീമിയ ഒന്നു മുതല്‍ നാലുശതമാനം വരെ കുറവു വരുത്തുന്നു.
ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇരുമ്പ്, അയഡിന്‍, വിറ്റാമിന്‍ എ എന്നിവയുടെ അപര്യാപ്തത വികസ്വര രാജ്യങ്ങളുടെ ജിഡിപിയില്‍ അഞ്ച് ശമതാനം കുറവുണ്ടാക്കുന്നു.
 
Other News in this category

 
 




 
Close Window