Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.57 INR  1 EURO=69.99 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ആരോഗ്യം
  Add your Comment comment
കഷ്ടപ്പാടില്ലാതെ ഓടാം....!
reporter
ട്രെഡ് മില്‍ ഇരിക്കുന്ന സ്ഥലം എന്നും ഒരേപോലെയാണ്. വീട്ടിലാണെങ്കില്‍ ജനലിനടുത്തുവച്ച് അത്യാവശ്യം പുറംകാഴ്ചകള്‍ കാണാം. എന്നാലും കാണുന്ന കാഴ്ചകള്‍ ഒന്നുതന്നെ. എന്തായാലും കുറച്ചുദിവസം കഴിയുമ്പോള്‍ മടുക്കും. അപ്പോഴാണ് വര്‍ച്വല്‍ റണ്ണര്‍ എന്ന ആപ്പ് സഹായത്തിനെത്തുന്നത്.

നിങ്ങളുടെ കൈയില്‍ ഐപാഡ് ഉണ്ടെങ്കില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ടാബില്‍ വളരെ മികച്ച ജോഗിംഗ് ട്രാക്കുകളുടെ എച്ച്ഡി വീഡിയോ കാണിക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്. നിങ്ങള്‍ ട്രെഡ് മില്ലില്‍ ഓടുന്നതിനനുസരിച്ച് ഈ വീഡിയോയുടെ വേഗത്തിലും വ്യത്യാസം വരുത്താം. പാര്‍ക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, ബീച്ചുകള്‍ തുടങ്ങി ഏതുതരം അന്തരീക്ഷവും തെരഞ്ഞെടുക്കാനാവും. ഓരോ സ്ഥലങ്ങളില്‍നിന്നുമുള്ള ശബ്ദങ്ങളും കേള്‍ക്കാം. തീര്‍ച്ചയായും ഒരു വര്‍ച്വല്‍ അന്തരീക്ഷത്തില്‍ നിങ്ങള്‍ എത്തും. ദിവസവും സ്ഥലങ്ങള്‍ മാറിമാറി വ്യായാമം ചെയ്യാം, ഒട്ടും മടുപ്പില്ലാതെ.നിലവില്‍ ഐപാഡില്‍ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാനാവൂ. ഇന്‍ആപ്പ് വഴി സൗജന്യമായി ലഭിക്കും. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ പണം മുടക്കേണ്ടിവരും.



വ്യായാമം ഒരു കളിയായി ആസ്വദിക്കാന്‍ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും അവിടത്തെ നാഷണല്‍ ഫുട്‌ബോള്‍ ലീഗും സംയുക്തമായി വികസിപ്പിച്ചതാണ് ഇത്. നിങ്ങളെ ഒരു വര്‍ച്വല്‍ കഥാപാത്രമായി മാറ്റുകയാണ് ഈ ആപ്പ് ചെയ്യുന്നത്. നിങ്ങള്‍ക്കു സ്വയം ഒരു വീഡിയോ ഗെയിമിലെ കഥാപാത്രമാവാം. ആപ്പ് ഓണ്‍ ചെയ്ത് മൊബൈല്‍ കൈയില്‍വച്ച് ഓടുകയോ ചാടുകയോ ചെയ്യുമ്പോള്‍ ഗെയിമിലെ കഥാപാത്രവും അതുതന്നെ ചെയ്യും. ഈ കളിയിലൂടെ കോയിന്‍സ് കളക്ട് ചെയ്യാം. എന്‍എഫ്എല്‍ ടീം ഗിയറില്‍ ഈ കോയിനുകള്‍ നല്‍കി സേവനങ്ങള്‍ ലഭ്യമാക്കുകയുമാവാം. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ സൗജന്യമായി ഉപയോഗിക്കാം.

ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റ് വ്യായാമം ചെയ്യണമെന്നാണല്ലോ കണക്ക്. നടത്തമോ ഓട്ടമോ ചാട്ടമോ നൃത്തമോ ഏതായാലും മതി. അപ്പോള്‍ നിങ്ങളുടെ ഈ വക ആക്ടിവിറ്റികള്‍ ഏതായാലും കൃത്യമായ കണക്കു സൂക്ഷിക്കാന്‍ സഹായിക്കുന്ന ആപ്പാണ് ഹ്യൂമന്‍. ദിവസവും നിങ്ങള്‍ക്ക് എത്ര സമയം വ്യായാമം കിട്ടുന്നുണ്ട്, അത് ആവശ്യത്തിനു തികയുമോ എന്നൊക്കെ ഈ ആപ്പിന്റെ കണക്കിലൂടെ അറിയാം.
 
Other News in this category

 
 




 
Close Window