Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.11 INR
ukmalayalampathram.com
Tue 19th Sep 2017
 
 
ആരോഗ്യം
  Add your Comment comment
എളളിലടങ്ങിയ വിറ്റാമിനുകള്‍ നന്നായി ഉറങ്ങാന്‍ സഹായിക്കും
reporter
കുഞ്ഞുങ്ങളെ ശരീരം മസാജ് ചെയ്യുന്നതിനും എളെളണ്ണ ഉപയോഗിക്കാം. ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍, ചര്‍മത്തിന്റെ വരണ്ട സ്വഭാവം എന്നിവ മാറ്റുന്നതിനും സഹായകം.

കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും എളള് ഗുണപ്രദം. ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലമായി വൃക്കകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ തടയുന്നതിനും എളെളണ്ണ സഹായകമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എളെളണ്ണയിലെ sesamol എന്ന
ആന്റിഓക്‌സിഡന്റ് ഗാമാ റേഡിയേഷന്‍ മൂലം ഡിഎന്‍എയ്ക്കു കേടുപാടു സംഭവിക്കുന്നതു തടയുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

എളളില്‍ നാരുകള്‍ ധാരാളം. മലബന്ധം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും നാരുകള്‍ സഹായിക്കുന്നു. പല്ലുകള്‍, മോണ എന്നിവയുടെ ആരോഗ്യത്തിനും എളള് സഹായകം. പല്ലില്‍ പ്ലേക് രൂപപ്പെടുന്നതു കുറയ്ക്കുന്നു.

അമിതമായ ഉത്കണ്ഠയും ഡിപ്രഷനും കുറയ്ക്കുന്നതിന് എളളിലുളള sesamol ഉള്‍പ്പെടെയുളള പോഷകങ്ങള്‍ സഹായിക്കുന്നതായി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് എളളിലടങ്ങിയ മഗ്‌നീഷ്യവും കാല്‍സ്യവും സഹായിക്കുന്നു. എളളിലടങ്ങിയ വിറ്റാമിനുകള്‍ മാനസികനില, ഗാഢനിദ്ര, വേദന കുറയ്ക്കല്‍ എന്നിവയ്ക്കു സഹായകമായ സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നതിനു സഹായകം.
 
Other News in this category

 
 




 
Close Window