Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സഖ്യത്തിനില്ല, വേണമെങ്കില്‍ ലയനമാവാമെന്നു മുലായം. ഇതു തമ്മിലെന്താ വ്യത്യാസം ?
reporter
സഖ്യത്തിനില്ലെന്നും ലയനത്തിനു തയാറാണെന്നും ലക്‌നോയില്‍ മുലായം സിംഗ് പറഞ്ഞു.

എസ്പിയുമായി കൈകോര്‍ത്ത് യുപിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യത്തോടെ, കോണ്‍സ്രിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കു രൂപംനല്‍കുന്ന പ്രശാന്ത് കിഷോര്‍ കഴിഞ്ഞദിവസങ്ങളില്‍ മുലായംസിംഗുമായി ദീര്‍ഘചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡല്‍ഹിയിലും ലക്‌നോവിലും ഇരുവരും കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും പ്രശാന്ത് കിഷോര്‍ കണ്ടിരുന്നു. സഖ്യം രൂപവത്കരിക്കുക ദുഷ്‌കരമാണെന്നായിരുന്നു തുടക്കംമുതല്‍ മുഖ്യമന്ത്രിയുടെ നിലപാട്. ഭരിക്കുന്ന കക്ഷി സ്വന്തം നിലയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

യുപിയിലെ 403 അംഗസഭയില്‍ സമാജ്വാദി–കോണ്‍ഗ്രസ് സഖ്യം മത്സരിച്ചാല്‍ 300 സീറ്റുകള്‍ വരെ സ്വന്തമാക്കുമെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. സീറ്റ് വിഭജനത്തിലെ ആശയക്കുഴപ്പമാണു മുലായമിന്റെ പിന്മാറ്റത്തിനു കാരണമെന്നു കരുതുന്നു. ഇത്തവണ മത്സരിക്കാന്‍ 100 മുതല്‍ 125 വരെ സീറ്റുകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്ര സീറ്റുകള്‍ നല്‍കാമെന്നു എസ്പി നേതൃത്വവും. ഇതാണ് സഖ്യചര്‍ച്ച വഴിമുട്ടിയതിനു കാരണം. ഇപ്പോഴത്തെ സഭയില്‍ 29 അംഗങ്ങള്‍ മാത്രമാണു കോണ്‍ഗ്രസിനുള്ളത്.

കോണ്‍ഗ്രസിനു പുറമേ ജനതാ പരിവാര്‍ നേതാക്കളുമായി എസ്പി നേതൃത്വം നിരന്തരം ആശയവിനിമയം നടത്തിയതോടെ സഖ്യം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ജനതാപരിവാര്‍ നേതാക്കളുമായി ഇളയ സഹോദരനും എസ്പി സംസ്ഥാന പ്രസിഡന്റുമായ ശിവപാല്‍ യാദവിനൊപ്പം മുലായം ചര്‍ച്ച നടത്തിയിരുന്നു.

ലക്‌നോവില്‍ കഴിഞ്ഞ അഞ്ചിനു നടന്ന സമാജ്വാദി പാര്‍ട്ടി രജതജൂബിലി ആഘോഷത്തില്‍ ജനതാദള്‍(എസ്) നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തിരുന്നു.സീറ്റ്വിഭജനം സംബന്ധിച്ച് രാഷ്ട്രീയലോക്ദളുമായും തര്‍ക്കമുണ്ടാകുമെന്നതും ലയനം എന്ന നിലപാടിലേക്കു മുലായത്തെ എത്തിച്ചു. അജിത് സിംഗിന്റെ നേതൃത്വത്തിലുള്ള ആര്‍എല്‍ഡി എത്ര സീറ്റുകള്‍ ആവശ്യപ്പെടുമെന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
 
Other News in this category

 
 




 
Close Window