Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കറന്‍സി പിന്‍വലിച്ചത് എലിയെ പിടിക്കാന്‍ ഇല്ലം ചുട്ടതുപോലെയായി
reporter
കറന്‍സികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഇടപാടുകള്‍ നടത്താതിരുന്ന ബാങ്കുകള്‍ ഇന്നു പ്രവര്‍ത്തിക്കും. തിരക്കുണ്ടാകും എന്നതിനാല്‍ വൈകുന്നേരം കൂടുതല്‍ നേരം പ്രവര്‍ത്തിക്കുമെന്നു ബാങ്കുകള്‍ അറിയിച്ചു. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ജനങ്ങളുടെ തിരക്കു പരിഗണിച്ചാണിത്.

എന്നാല്‍ എടിഎമ്മുകള്‍ ഇന്നു പ്രവര്‍ത്തനക്ഷമമാകില്ല. നാളെയേ ഭൂരിപക്ഷം എടിഎമ്മുകളിലും പണം നിറയ്ക്കല്‍ പൂര്‍ത്തിയാകൂ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകള്‍ ഇന്നു വൈകുന്നേരം ആറുവരെ പ്രവര്‍ത്തിക്കും. ഐസിഐസിഐ ബാങ്ക് ശാഖകള്‍ ഇന്നും നാളെയും രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.

കറന്‍സി ദൗര്‍ലഭ്യം പരിഗണിച്ചു ദേശീയപാതകളില്‍ ഇന്നും നാളെയും ടോള്‍ പിരിക്കില്ലെന്നു കേന്ദ്ര ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. റദ്ദാക്കപ്പെട്ട കറന്‍സികള്‍ സ്വീകരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. അപ്പോള്‍ എല്ലാവരും വലിയ കറന്‍സികളുമായി വന്നതോടെ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിലാണു ടോള്‍ വേണ്ടെന്ന തീരുമാനം. വെള്ളിയാഴ്ച അര്‍ധരാത്രിവരെയാണ് ഒഴിവ്.
ചില ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡുകളില്‍ ഒരു ദിവസം നടത്താവുന്ന ഇടപാടിന്റെ പരിധി വര്‍ധിപ്പിച്ചു.


റദ്ദാക്കപ്പെട്ടവയ്ക്കു പകരം 500 രൂപയുടെയും 2000 രൂപയുടെയും പുതിയ കറന്‍സികള്‍ ഇന്നു ബാങ്കുകളില്‍ എത്തിത്തുടങ്ങും. എടിഎമ്മുകളില്‍ ഇവ നിറയ്ക്കാന്‍ സാവകാശം എടുക്കും. പുതിയ കറന്‍സികളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ മൈക്രോചിപ് ഘടിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നു റിസര്‍വ് ബാങ്ക് വിശദീകരിച്ചു.
കൈവശമുള്ള കറന്‍സികള്‍ മാറാന്‍ ജനങ്ങള്‍ക്കു ഡിസംബര്‍ 30 വരെ സമയമുണ്ട്. അതിനാല്‍ കറന്‍സി മാറാനായി ഇന്നുതന്നെ ബാങ്കുകളിലേക്ക് ഓടി എത്തേണ്ട.

ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് തങ്ങളുടെ കറന്‍സികള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ആവശ്യാനുസരണം അക്കൗണ്ടില്‍നിന്ന് എടുക്കുമ്പോള്‍ പുതിയ കറന്‍സി ലഭിച്ചുകൊള്ളും.
അക്കൗണ്ട് ഇല്ലാത്തവര്‍ തിരിച്ചറിയല്‍ കാര്‍ഡും മറ്റും ഹാജരാക്കണം. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള ഒരു ഫോറം പൂരിപ്പിച്ച് ടെലിഫോണ്‍ നമ്പറും അഡ്രസും നല്‍കുകയും വേണം.
 
Other News in this category

 
 




 
Close Window