Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.93 INR  1 EURO=70.33 INR
ukmalayalampathram.com
Wed 29th Mar 2017
 
 
കായികം
  Add your Comment comment
രോഹന്‍ പ്രേം 4000 ക്ലബ്ബില്‍
reporter
കേരളത്തിന്റെ റണ്‍മെഷീന്‍ രോഹന്‍ പ്രേമിനു മറ്റൊരു റിക്കാര്‍ഡ് കൂടി. ആഭ്യന്തര ക്രിക്കറ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന ആദ്യ മലയാളി താരമാണ് രോഹന്‍. ഗോവയ്‌ക്കെതിരേ ഇന്നലെ അവസാനിച്ച രഞ്ജി മത്സരത്തിലാണ് ഈ അവിസ്മരണീയ നേട്ടം രോഹന്‍ സ്വന്തമാക്കിയത്. കേരളത്തിനായി കുറിച്ച 3925 റണ്‍സും ദക്ഷിണ മേഖലയ്ക്കായി നേടിയ 83 റണ്‍സും ഉള്‍പ്പെടെ രോഹനു ആഭ്യന്തര ക്രിക്കറ്റില്‍ 4008 റണ്‍സായി. 41.75 ശരാശരിയില്‍ 12 സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളും രോഹന്‍ നേടിയിട്ടുണ്ട്. 200506 സീസണില്‍ അരങ്ങേറിയ രോഹന്റെ ഉയര്‍ന്ന സ്‌കോര്‍ 208 ആണ്. 200809 സീസണില്‍ അഞ്ചു മത്സരങ്ങളിലെ ആറു ഇന്നിംഗ്‌സുകളില്‍ നിന്നായി 416 റണ്‍സെടുത്തതാണ് രോഹനെ ശ്രദ്ധേയനാക്കിയത്. കേരളത്തിനായി കഴിഞ്ഞ സീസണ്‍ മുതല്‍ മികച്ച പ്രകടനമാണ് രോഹന്‍ നടത്തുന്നത്. കഴിഞ്ഞ സീസണില്‍ 58.75 ശരാശരിയില്‍ 705 റണ്‍സാണ് രോഹന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ സീസണിന്‍ കേരളത്തെ നയിക്കുന്ന രോഹന്‍ 65.62 ശരാശരിയില്‍ 525 റണ്‍സെടുത്തു കഴിഞ്ഞു.
 
Other News in this category

 
 




 
Close Window