Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
ആരോഗ്യം
  Add your Comment comment
ഇടവേളകളില്‍ ഭക്ഷണം കഴിക്കൂ, ഷുഗര്‍ നിയന്ത്രിക്കൂ
reporter
ഒരുസമയം കൂടുതല്‍ അളവില്‍ ആഹാരം കഴിക്കുന്നതിനു പകരം ഒരു നിശ്ചിത ഇടവേളകളിലായി പലപ്രാവശ്യം ആഹാരം കഴിക്കാം. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതാവസ്ഥയിലാക്കാനും രോഗിക്ക് ക്ഷീണം ഉണ്ടാകാതിരിക്കാനും കഴിയും.

ധാരാളം വെള്ളം കുടിക്കുകയും, മദ്യം ഉപയോഗിക്കുന്നവര്‍ അത് ഉപേക്ഷിക്കുകയോ, പരമാവധി കുറയ്ക്കുകയോ ചെയ്യണം.

നോണ്‍ വെജിറ്റേറിയന്‍ ആഹാരം ഉപയോഗിക്കുന്നവര്‍ പൂരിതകൊഴുപ്പ് അധികം അടങ്ങിയിരിക്കുന്ന ബീഫ് പോലുള്ള റെഡ്മീറ്റുകള്‍ ഉപയോഗിക്കുന്നതിനുപകരം കോഴിയിറച്ചിയും മത്സ്യങ്ങളും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

എന്നാല്‍ കൊളസ്‌ട്രോള്‍ അധികം ഉള്ളവരാണെങ്കില്‍ റെഡ് മീറ്റും മുട്ടയുടെ മഞ്ഞക്കരുവും തീര്‍ച്ചയായും ഒഴിവാക്കണം.
 
Other News in this category

 
 




 
Close Window