Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
Teens Corner
  Add your Comment comment
പലരും യോഗ ചെയ്യാറുണ്ട്. യോഗ കൊണ്ട് പല ഗുണങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് അവരെല്ലാം അദ്ധ്വാനിക്കുന്നത്. എന്നാല്‍ എന്തെല്ലാമാണ് യോഗകൊണ്ടുള്ള ഗുണമെന്ന് അറിയണ്ടേ?
reporter
രാത്രി ഉറക്കമിളച്ചിരുന്നു പഠിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ മടുപ്പു തോന്നുമ്പോള്‍ ഇതു ചെയ്താല്‍ കൂടുതല്‍ നേരം പഠിക്കാന്‍ സാധിക്കും. ക്രമം തെറ്റിയ ആര്‍ത്തവം നേരെയാക്കാം. ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാല അസ്വസ്ഥതകള്‍ ഇല്ലാതാക്കി സുഖപ്രസവത്തിനു സഹായിക്കും. ഉദരഭാഗത്ത് യാതൊരു സമ്മര്‍ദ്ദവും ഉണ്ടാക്കാത്തതിനാല്‍ ഗര്‍ഭത്തിന്റെ ഏഴു മാസം വരെ ഇതു ചെയ്യാം. നട്ടെല്ലിന് നല്ല ബലവും ഉന്മേഷവും പ്രദാനം ചെയ്യും. ശുദ്ധരക്ത വര്‍ധനവിന് കാരണമാവും. പിറ്റ്വിറ്ററി, തൈറോയ്ഡ്, പാന്‍ക്രിയാസ്, അഡ്രിനല്‍ മുതലായ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു. ദീര്‍ഘശ്വാസം എടുക്കുന്നതുകൊണ്ടു ശ്വാസകോശങ്ങള്‍ക്കും പ്രവര്‍ത്തന ക്ഷമത കൂടുന്നു. ഇടയ്ക്കിടയ്ക്ക് ചെവി അടയുന്നതുപോലെ തോന്നുന്നവര്‍ക്കും നല്ലതാണ്. ശരീരം കാല്‍ മുട്ടുമുതല്‍ പൊന്തിനില്‍ക്കുന്നതു കാരണം ധാരാളം രക്തം നെഞ്ചുഭാഗത്തും മുഖത്തും എത്തുന്നു. പല്ലു വേദന ഉണ്ടാവില്ല. ഗര്‍ഭപാത്രം ഇറങ്ങുന്നവര്‍ക്ക് ഈ യോഗ വളരെ ഗുണം ചെയ്യും.
രാവിലെ നാലിനും എട്ടിനും വൈകുന്നേരം അഞ്ചിനും എട്ടിനുമിടയ്ക്ക് യോഗ ചെയ്യുക. രാവിലെ പരിശീലിക്കുന്നത് ഏറ്റവും ഗുണപ്രദം. പരിശീലനത്തിന് മുന്‍പ് മലമൂത്രവിസര്‍ജനം നടത്തിയിരിക്കണം. നിര്‍ബന്ധമായും മൂത്രമൊഴിച്ചതിനുശേഷം മാത്രം യോഗ ചെയ്യുക. പരിശീലനത്തിനു തടസം വരാത്ത വേഷമായിരിക്കണം. ആര്‍ത്തവ ദിവസങ്ങളില്‍ യോഗ പരിശീലനം ഒഴിവാക്കുക. എന്നാല്‍ ശ്വസനക്രമങ്ങള്‍ ആവാം. നല്ല ശാപ്പാടിനു ശേഷം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് യോഗ ചെയ്യുക. മൈനര്‍ ഓപ്പറേഷനു ശേഷം 3-4 മാസങ്ങള്‍ കഴിഞ്ഞു യോഗ ആവാം. മേജര്‍ ഓപ്പറേഷന് ശേഷം യോഗ പുനരാരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ഡോക്ടറുടെ ഉപദേശം തേടുക. യോഗപരിശീലനത്തിന് ടെറസ് അതുപോലെ വായു സഞ്ചാരമുള്ള സ്ഥലം അഭികാമ്യം. പരിശീലനത്തിന് ഒരു ഷീറ്റ് അത്യാവശ്യം വേണം. ശരീരത്തിനോ മനസിനോ അസ്വസ്ഥതയോ മറ്റോ ഉണ്ടെങ്കില്‍ യോഗപരിശീലനം ഒഴിവാക്കുക. യോഗ സാവധാനം മെല്ലെ പരിശീലിക്കുക. ലളിതമായവയ്ക്കു ശേഷം വിഷമമുള്ളതു പരിശീലിക്കുക. യോഗ ക്രമത്തില്‍ ചെയ്യണം. ഗുരു അഭികാമ്യം. അസുഖത്തെ കരുതി യോഗ ചെയ്യുമ്പോള്‍ പഥ്യക്രമം പാലിക്കണമെന്നത് മറക്കാതിരിക്കുക.
 
Other News in this category

 
 




 
Close Window