Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.24 INR
ukmalayalampathram.com
Tue 17th Oct 2017
 
 
ആരോഗ്യം
  Add your Comment comment
ലോങ്ങന്‍പഴം കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കും
reporter
കൂടുതല്‍ ആരോഗ്യദായകവുമായ പഴങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ലോങ്ങന്‍ പഴത്തിന്റെ സിദ്ധികളെക്കുറിച്ച് മനസിലാക്കുന്നത്. ചൈനയുടെ പരമ്പരാഗത ചികിത്സാരീതിയില്‍, രോഗവിമുക്തിക്കും, ആരോഗ്യപരിപാലനത്തിനും ഉപയോഗിക്കുന്ന മൂന്നു പഴങ്ങളാണ് ജുജൂബ (എലന്ത), ലോങ്ങന്‍, ഗോജിബെറി എന്നിവ. ഇവയില്‍ സ്ത്രീസൗന്ദര്യ പരിപാലനത്തിനായി 4000 വര്‍ഷങ്ങള്‍ക്കുമുമ്പേ ഉപയോഗിച്ചുകൊണ്ടിരുന്ന പഴമാണ് ലോങ്ങന്‍. ഉണക്കിയും, സിറപ്പായും, മധുരപാനീയങ്ങളായും, സൂപ്പായും, ചായയുണ്ടാക്കിയും ഇത് ഉപയോഗിക്കുന്നു. അമിതമായി കഴിച്ചാല്‍ ദഹനക്കേടുണ്ടാക്കുമെന്നല്ലാതെ യാതൊരു പാര്‍ശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല. നമ്മുടെ നെല്ലിക്ക പോലെ ഒരു അദ്ഭുത പഴം എന്നുതന്നെ പറയാം. മറ്റുപഴങ്ങളുമായി താരതമ്യം ചെയ്താല്‍ ലോങ്ങന്റെ ആരോഗ്യദായകമികവ് അനുപമ മാണ്.

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു പഴം എന്നതിലുപരി അദ്ഭുതകരമായ സിദ്ധികളാണ് ലോങ്ങന്‍ പഴത്തിനുള്ളത്. പുതുരക്തം ഉത്പാദിപ്പിക്കുവാനും രക്തധമനികളെ ഉത്തേജിപ്പിച്ച് രക്തസംക്രമണം സുഗമമാക്കാനും ഈ പഴത്തിന് കഴിവുണ്ട്. ഇതിലുള്ള ഇരുമ്പ് (0.13 മില്ലിഗ്രാം) എളുപ്പം ആഗീരണം ചെയ്യപ്പെടുന്നതിനാലും വൈറ്റാമിന്‍ പി ഉള്ളതിനാലുമാണിത്. അനീമിയരോഗത്തിന് മരുന്നായി ചൈനയില്‍ ഇതുപയോഗിക്കുന്നു. ലോങ്ങന്‍ പഴത്തില്‍, ഇരുമ്പ്, മുന്തിരിയിലുള്ളതിനേക്കാള്‍ 20 മടങ്ങും ഇലക്കറികളിലുള്ളതിനേക്കാള്‍ 15 മടങ്ങും കാണപ്പെടുന്നു. രക്തദൂഷ്യം ഇല്ലാതാക്കും. ഹൃദയാരോഗ്യം നിലനിര്‍ത്തുവാന്‍ ഉതകുന്ന ഒന്നാന്തരം ടോണിക്കാണ്. യൗവനവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്തുന്നു. ഇതിലുള്ള വിറ്റാമിന്‍ 'സി' യും ആന്റി ഓക്‌സിഡന്‍കുകളും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. കാന്‍സറിനെ ചെറുക്കുന്നു. എല്ലിന്റെ സുസ്ഥിതിക്കും ഉത്തമമാണ്.
 
Other News in this category

 
 




 
Close Window