Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
10 ശതമാനം വരെയാണ് ഗര്‍ഭകാല പ്രമേഹനിരക്ക്. 35 മുതല്‍ 60 ശതമാനം വരെയുള്ളവര്‍ക്ക് പ്രസവശേഷം 10 - 20 വര്‍ഷത്തിനകം പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
reporter
ഇന്‍സുലിന്‍ റിസപ്‌റ്റേഴ്‌സ് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുന്നവര്‍ക്കാണ് സാധാരണ ഗതിയില്‍ ഗര്‍ഭധാരണത്തിന്റെ ആറാം മാസം മുതല്‍ ടൈപ്പ് 2 ഡയബെറ്റിസ് വരുന്നത്. ഇപ്പോള്‍ 10 ശതമാനം വരെയാണ് ഗര്‍ഭകാല പ്രമേഹനിരക്ക്. പ്രസവാനന്തരം ഇത് പൂര്‍ണമായി ഭേദപ്പെടുമെങ്കിലും 35 മുതല്‍ 60 ശതമാനം വരെയുള്ളവര്‍ക്ക് പ്രസവശേഷം 10 - 20 വര്‍ഷത്തിനകം പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദ്രോഗ സാധ്യതയും കൂടും. ഇത്തരക്കാരുടെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് തൂക്കം കൂടുതലായിരിക്കും. ഗര്‍ഭാവസ്ഥയില്‍ കുട്ടി മരിക്കാനുള്ള സാധ്യതയും ഉണ്ടെന്നതിനാല്‍ നന്നായി സൂക്ഷിക്കുക തന്നെ വേണം.

ഇരുപത്തിയഞ്ചുവയസിന് മുകളില്‍ പ്രായമുള്ളവര്‍, പാരമ്പര്യമായി പ്രമേഹമുള്ളവര്‍, പൊണ്ണത്തടിയുള്ളവര്‍, ഗര്‍ഭാവസ്ഥയില്‍ കുട്ടി മരണപ്പെട്ട അമ്മമാര്‍, ഗര്‍ഭാശയത്തില്‍ ദ്രാവകത്തിന്റെ അളവ് കൂടുതലുള്ളവര്‍, നേരത്തെ ഗര്‍ഭാവസ്ഥയില്‍ പ്രമേഹം വന്നവര്‍ ഇവര്‍ക്കൊക്കെ ഗര്‍ഭകാല പ്രമേഹത്തിന് സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി കൂടാതെ നോക്കുകയും ഡയറ്റീഷ്യന്റെ സഹായത്തോടെയുള്ള ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയാണ് ഗര്‍ഭാവസ്ഥയിലെ പ്രമേഹരോഗികള്‍ക്ക് മുന്നിലെ പോംവഴികള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് രണ്ടാഴ്ചയ്ക്കുള്ളില്‍ നിയന്ത്രിക്കാന്‍ ആയില്ലെങ്കില്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ തുടങ്ങാതെ വഴിയില്ല.
ഇന്ത്യന്‍ സ്ത്രീസമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പോഷകക്കുറവും പോഷകക്കൂടുതലും തമ്മിലുള്ള അനുപാതവ്യത്യാസം. ഇതു രണ്ടും പ്രമേഹത്തിലേക്കുള്ള വാതില്‍ തുറക്കുന്നവയാണ്. പോഷകക്കുറവുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് ജനനസമയത്തെ ഭാരം കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് പിന്നീട് പാന്‍ക്രിയാസ് വികാസം കുറഞ്ഞ് പ്രമേഹം വന്നേക്കാം. ഇനി പോഷകക്കൂടുതലുള്ള അമ്മമാരുടെ അമിതവണ്ണമുള്ള കുട്ടികള്‍ക്ക് പാരമ്പര്യപ്രകാരവും പ്രമേഹം വരും. ആര്‍ത്തവ വിരാമം വരെ സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണ്. എന്നാല്‍ പ്രമേഹമുള്ള ഒരു സ്ത്രീയുടെ കാര്യത്തില്‍ ആണെങ്കില്‍ മറിച്ചാണ് സംഭവിക്കുക. അവര്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ട ശാരീരികമായ സംരക്ഷണം ഇല്ലാതെയാകും. 60 പിന്നിട്ട പുരുഷന് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയ്ക്ക് തുല്യമാണ് സ്ത്രീയായ പ്രമേഹരോഗിയുടെ അവസ്ഥ.
 
Other News in this category

 
 




 
Close Window