Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
Teens Corner
  Add your Comment comment
നഗ്‌നയാക്കി ആഘോഷിക്കുന്നതിന് പകരം ഈ വീഡിയോയുമായി യഥാര്‍ത്ഥത്തില്‍ സാമ്യമുള്ള ആളെ കണ്ടെത്തൂ എന്നായിരുന്നു വ്യാജവീഡിയോടുള്ള രാധികയുടെ പ്രതികരണം
reporter
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കിയ കബാലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാധിക ആപ്‌തേ നായികയാകുന്ന സിനിമ ശ്രദ്ധിക്കപ്പെടുന്നത് പ്രമേയത്തിലെ പ്രത്യേകതയാലാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും രാധികാ ആപ്‌തേ വേട്ടയാടപ്പെട്ട സംഭവത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയാണ് ബോംബാരിയ എന്ന സിനിമയിലൂടെ.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത മാഡ്‌ലി എന്ന ഹ്രസ്വചിത്രത്തിലെയും, ലീനാ യാദവ് സംവിധാനം ചെയ്ത പാര്‍ച്ച്ഡ് എന്ന സിനിമയിലെയും രാധികാ ആപ്‌തേയുടെ നഗ്‌നരംഗങ്ങള്‍ സിനിമ പുറത്തിറങ്ങുംമുമ്പ് ലീക്ക് ആയിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയും വാട്‌സ് ആപ്പിലൂടെയും രാധിക നഗ്‌നയായി പ്രത്യക്ഷപ്പെട്ട രംഗങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഈ രണ്ട് ലീക്ക്ഡ് വീഡിയോകള്‍ക്കും മുമ്പ് രാധികാ ആപ്‌തേയുടെ ബാത്ത്‌റൂമില്‍ നിന്നുള്ള നഗ്‌നദൃശ്യം എന്ന പേരില്‍ വ്യാജവീഡിയോയും പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്ന നഗ്‌നയാക്കി ആഘോഷിക്കുന്നതിന് പകരം ഈ വീഡിയോയുമായി യഥാര്‍ത്ഥത്തില്‍ സാമ്യമുള്ള ആളെ കണ്ടെത്തൂ എന്നായിരുന്നു വ്യാജവീഡിയോടുള്ള രാധികയുടെ പ്രതികരണം.
നഗ്‌നവീഡിയോ പ്രചരിക്കുന്നത് ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തതിനാലാണ്, ധീരമായ മറുപടിയുമായി രാധികാ ആപ്‌തേ
മൈക്കല്‍ ഇ വാര്‍ഡ് ആണ് ബോംബാരിയ എന്ന സിനിമയുടെ സംവിധായകന്‍. മാഡ്‌ലി എന്ന ഹ്രസ്വചിത്രത്തിലെ രാധികാ ആപ്‌തേയുടെ രംഗം ലീക്ക് ആയ അതേ സമയത്താണ് തങ്ങള്‍ ഈ സിനിമ ചിത്രീകരിച്ചതെന്ന് മൈക്കല്‍ പറയുന്നു. പ്രശസ്തയായ ഒരു ഫിലിം പബ്ലിസിസ്റ്റിനെയാണ് രാധികാ ആപ്‌തേ സിനിമയില്‍ അവതരിപ്പിക്കുന്നത്. തിരക്കേറിയ തെരുവില്‍ വച്ച് ഇവരുടെ ഫോണ്‍ മോഷ്ടിക്കപ്പെടുന്നു. ഫോണ്‍ തട്ടിയെടുത്ത ആളെ മേഘ എന്ന് പേരുള്ള നായിക പിന്തുടരുകയാണ്. ഹോളി ആഘോഷത്തിന് ശേഷം ബോളിവുഡ് താരത്തോടൊപ്പം മേഘ കുളിക്കുന്നതിന്റെ വീഡിയോ ഈ ഫോണിലുണ്ട്. മേഘയെ അസ്വസ്ഥമാക്കുന്നത് ഈ സ്വകാര്യദൃശ്യങ്ങള്‍ പരസ്യപ്പെടുമോ എന്ന ആശങ്കയാണ്.
 
Other News in this category

 
 




 
Close Window