Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.85 INR  1 EURO=73.39 INR
ukmalayalampathram.com
Thu 29th Jun 2017
 
 
ആരോഗ്യം
  Add your Comment comment
എട്ടുമാസം മുതലുള്ള കുഞ്ഞുങ്ങള്‍ക്ക് കഥ മനസിലാക്കാനാകും
reporter
കുഞ്ഞിനെ പാടിക്കേള്‍പ്പിക്കുക, ശാസ്ത്രീയ സംഗീതം കേള്‍പ്പിക്കുക, പാട്ടിന്റെ താളം മനസിലാക്കുന്നതും കണക്കു പഠിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ശാന്തതയോടെ നിര്‍ത്തിനിര്‍ത്തി, കുഞ്ഞിനോട് സംസാരിക്കുക. കേള്‍ക്കുന്ന വാക്കുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുഞ്ഞിന്റെ തലച്ചോറിന് അവ തമ്മില്‍ ബന്ധിപ്പിക്കാനാകും. രണ്ടു മൂന്നു തവണ വായിച്ചു കൊടുത്താല്‍ എട്ടുമാസം മുതലുള്ള കുഞ്ഞുങ്ങള്‍ക്ക് കഥ മനസിലാക്കാനാകും. കുഞ്ഞിനെ കളിവാക്കുകള്‍ പറഞ്ഞ് കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്യുക. ഇവയോട് കുട്ടി സ്വാഭാവികമായി പ്രതികരിക്കും. ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ കുഞ്ഞിന്റെ ബുദ്ധിവികാസത്തില്‍ സുപ്രധാനമാണ്. കുഞ്ഞുമായി മുഖത്തോട് മുഖം നോക്കിയിരിക്കുക. ഓരോ തവണ നിങ്ങളുടെ മുഖം കണ്ട് തിരിച്ചറിയുന്നത് കുഞ്ഞിന്റെ ഓര്‍മശക്തി വര്‍ധിപ്പിക്കും. ചിരി, തമാശകള്‍, മൃഗങ്ങളുടെ ശബ്ദം അനുകരിക്കല്‍, മുഖം കൊണ്ടുള്ള ചേഷ്ടകള്‍ എന്നിവ കുഞ്ഞിന് നര്‍മബോധം ഉണ്ടാക്കാന്‍ സഹായിക്കും. കാല്‍വെള്ളയില്‍ ഇക്കിളിയിട്ട് കുഞ്ഞിനെ ചിരിപ്പിക്കുക. നാക്കു നീട്ടി കാണിക്കുക. ജനിച്ച് രണ്ടുദിവസമായ കുഞ്ഞിനും മുഖത്ത് ചലനങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും. കുഞ്ഞിന് പ്രശ്‌നങ്ങളില്ലെന്നതിന്റെ സൂചന കൂടിയാണിത്. കുഞ്ഞിനെ കെട്ടിപ്പിടിക്കുക, ചേര്‍ത്തു പിടിക്കുക, ഉമ്മ വയ്ക്കുക, ഓമനിച്ച് ചെറുതായി കുലുക്കുക, കൈയിലും വിരലിലും പിടിക്കുക, മൃദുവായി തലോടുക. കുഞ്ഞുമായി ഒളിച്ചേ കണ്ടേ പോലുള്ള കളികള്‍ കളിക്കുക. കിലുക്കി പോലുള്ള ചെറിയ കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിപ്പിക്കുക. വസ്തുക്കളെയും മൃഗങ്ങളെയും പേരു പറഞ്ഞ് ചൂണ്ടിക്കാട്ടുക. ചെറിയ ചതുരക്കട്ടകള്‍ ഉപയോഗിച്ച് കെട്ടിടങ്ങളും രൂപങ്ങളും ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കുക. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാണ്.
 
Other News in this category

 
 




 
Close Window